കോട്ടയം: കൊയ്ത് ഒരാഴ്ചയായിട്ടും താരത്തര്ക്കത്തിെൻറ പേരില്‍ നെല്ലെടുക്കാതെ മില്ലുടമകള്‍. വെച്ചൂര്‍ വലിയപുതുക്കരി പാടശേഖരത്തിലെ കര്‍ഷകരാണ് കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാന്‍പോലും കഴിയാതെ വലയുന്നത്. മാനത്തു മഴമേഘങ്ങള്‍ കാണുമ്പോള്‍ കര്‍ഷരുടെ ആശങ്ക വര്‍ധിക്കുകയാണ്. 450 ഏക്കര്‍ വരുന്ന കൃഷിയിടത്തിലെ 150 ഏക്കറിലെ വിളവെടുപ്പ് പൂര്‍ത്തിയായി. പത്തിലേറെ കൊയ്ത്ത് യന്ത്രങ്ങള്‍ നിലവില്‍ കൊയ്ത്ത് നടത്തുന്നുണ്ട്. മേഖലയില്‍ ആദ്യം കൊയ്ത്ത് ആരംഭിച്ച പാടവുമിതാണ്. ശക്തമായ മഴ പെയ്തതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിയാണ് വിളവെടുപ്പ് വരെ നെല്കൃഷിയെത്തിച്ചത്.
എന്നാല്‍, കൊയ്ത്ത് ആരംഭിച്ചതിനുപിന്നാലെ സംഭരണ പ്രശ്നവും ആരംഭിക്കുകയായിരുന്നു. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിനും കാലടയിലെ സ്വകാര്യ മില്ലിനുമാണ് സംഭരണച്ചുമതല. താര നല്‍കേണ്ടതില്ലെന്ന് കൃഷിമന്ത്രി പറയുന്നുണ്ടെങ്കിലും നാട്ടുനടപ്പനുസരിച്ച് മൂന്നു കിലോ കിഴിവ് നല്കാന് കര്‍ഷകര്‍ തയാറാണ്. എന്നാല്‍, ആദ്യം 10കിലോ കിഴിവുവേണമെന്നും ഇപ്പോള്‍ അഞ്ചുകിലോ വേണമെന്ന നിലപാടിലുമാണു മില്ലുടമകളെന്നു കര്‍ഷകര്‍ പറയുന്നു. മഴപെയ്തുവെങ്കിലും ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച നെല്ലിന് ഇത്രയും അളവില്‍ കിഴിവു നല്‍കാനാകില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.