കല്ലടിക്കോട്: ഗ്രാമീണ മേഖലയിലെ കണ്ണിമാങ്ങക്ക് വൻ ഡിമാൻഡ്. വേനലാരംഭത്തിലെ പാകമായ കണ്ണിമാങ്ങ തേടി മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും നാട് ചുറ്റുകയാണ്.
കിലോക്ക് 100 മുതൽ 120 വരെയാണ് വില. വിളവെടുപ്പ് സീസണായാൽ വില കുറയാൻ സാധ്യതയുണ്ട്. അച്ചാർ ഉണ്ടാക്കി വിൽക്കുന്ന സംരംഭകരും അതല്ലാത്തവരും കണ്ണിമാങ്ങക്ക് ആവശ്യക്കാരാണ്.
വൻതോതിൽ കിട്ടാത്തതിനാൽ ആവശ്യക്കാർ കൂടും. ഗൾഫ് രാജ്യങ്ങളിലേക്കും സംസ്കരിച്ച് നല്ല രീതിയിൽ കയറ്റിയയക്കുന്നുണ്ട്. മുമ്പ് പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ ഇരുവശങ്ങളിലും 20ഓളം കായ്ഫലമുള്ള മാവ് ഉണ്ടായിരുന്നു. പാത വീതി കൂട്ടാൻ ഇവയെല്ലാം മുറിച്ചു നീക്കി.
നിലവിൽ ഉൾനാടൻ പ്രദേശങ്ങളിൽ കായ്ച്ച കണ്ണിമാങ്ങ കച്ചവടക്കാർ വാങ്ങാനെത്തുന്നത് വൻകിട അച്ചാർ കമ്പനിക്കാർക്കാണ്. തോട്ടിയിൽ വലകെട്ടി ഞെട്ടിമുറിക്കാതെ വലിയ വട്ടിയിൽ നിറച്ചാണ് ഇവ ശേഖരിക്കുന്നത്. ഇത്തരം കണ്ണിമാങ്ങക്ക് വിലയും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.