പൂക്കോട്ടുംപാടം: വിപണിയിൽ വെള്ളരിക്ക് വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകൻ. അമരമ്പലം സൗത്തിലെ കറുത്തേടത്ത് അസ്കറാണ് വെള്ളരി വിറ്റഴിക്കാൻ പാടുപെടുന്നത്. കഴിഞ്ഞ സീസണിലാണ് അമരമ്പലം സൗത്തിലെ തോണിക്കടവിന് സമീപം അഞ്ചര ഏക്കർ സ്ഥലത്ത് പയർ, വെള്ളരി പച്ചക്കറി കൃഷി ആരംഭിച്ചത്. എന്നാൽ, വിളവെടുക്കാൻ സമയമായപ്പോഴേക്കും വെള്ളരിക്ക് കുത്തനെ വിലയിടിഞ്ഞു. ഇതോടെ വിളവെടുത്ത വെള്ളരി വിൽക്കാൻ പ്രയാസപ്പെടുകയാണ്.
അധ്വാനത്തിെൻറ ഫലം പോലും ലഭിക്കില്ലെങ്കിലും തുച്ഛമായ വിലയ്ക്കാണ് ഇപ്പോൾ മഞ്ചേരി ചന്തയിൽ വെള്ളരിയെത്തിക്കുന്നത്. പയറിന് കിലോക്ക് 25 രൂപ വരെ ലഭിക്കുമ്പോൾ അത്ര പോലും വെള്ളരിക്കില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും വെള്ളരി ഇറക്കുമതി ചെയ്യുന്നതാണ് വില കുറയാൻ ഇടയാക്കിയതെന്നതാണ് പറയപ്പെടുന്നത്.
20 വർഷമായി പച്ചക്കറി കൃഷി നടത്തിവരുന്ന അസ്കറിന് ആദ്യമായാണ് ഇത്തരമൊരനുഭവമുണ്ടാകുന്നത്. ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പാട്ടഭൂമിയിൽ കൃഷി ആരംഭിച്ചത്. വന്യമൃഗ ശല്യത്തിൽനിന്നും കീടത്തിൽനിന്നും ഏറെ പ്രയാസപ്പെട്ടാണ് കൃഷി സംരക്ഷിച്ചുപോന്നത്. വെള്ളരിക്ക് ആവശ്യക്കാർ കുറഞ്ഞതും വില കുത്തനെ കുറഞ്ഞതും കർഷകെൻറ സാമ്പത്തികനില തകിടംമറിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.