കൽപറ്റ: കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇത്തവണ നെൽകൃഷി ചെയ്യുന്ന വയലിെൻറ അളവിൽ വർധനയുണ്ടായതായി കണക്കുകൾ. സർക്കാറിെൻറ വിവിധ പദ്ധതികളും കാലവസ്ഥയിലുണ്ടായ മാറ്റവുമാണ് നെൽകൃഷിയിറക്കുന്ന വയലിെൻറ അളവിൽ വർധനയുണ്ടാക്കിയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 1987ൽ 18418 ഹെക്ടർ വയലിൽ വയനാട്ടിൽ നഞ്ചകൃഷി ചെയ്തിരുന്നു.
വയലുകൾ വാഴകൃഷിക്ക് വഴിമാറിയതോടെ ഈ അളവിൽ ഗണ്യമായ കുറവുണ്ടായെങ്കിലും ആശാവഹമായ വർധനയാണ് ഇത്തവണയുണ്ടായത്. 1990കളിൽ 1054 ഹെക്ടർ മാത്രമുണ്ടായിരുന്ന നേന്ത്രവാഴകൃഷി 2018-19ൽ 8861 ഹെക്ടറിലേക്ക് വ്യാപിച്ചു. 2020-21 വർഷത്തിൽ 8064.2 ഹെക്ടറിൽ വയനാട്ടിൽ നെൽകൃഷിയുണ്ട്. 2019-20 കാലയളവയിൽ ഇത് 7325.6 ഹെക്ടറിലായിരുന്നു. 738.6 ഹെക്ടർ വർധിച്ചത് നേട്ടമായി.
2017-18 വർഷത്തിൽ 8026 ഹെക്ടറിലെ കൃഷി 2018-19 കാലയളവിൽ 7761.51ആയി കുറഞ്ഞിരുന്നു. അടുത്ത വർഷം വീണ്ടും 435.91 ഹെക്ടർ കുറഞ്ഞെങ്കിലും ഇത്തവണ ചെറുതല്ലാത്ത തോതിൽ വർധിച്ചു. കഴിഞ്ഞ പ്രളയത്തിൽ വയലുകളിൽ വെള്ളം കയറിയതിനാൽ പിന്നീട് വാഴയെക്കാൾ നെൽകൃഷി കൂടുതൽ അനുയോജ്യമായി.
സർക്കാർ സംസ്ഥാനതലത്തിൽ കൃഷിവകുപ്പ് വഴിയും പഞ്ചായത്ത്തലത്തിലും നെൽകൃഷിക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയതും കൃഷി വർധിക്കാൻ കാരണമായി. ചില പഞ്ചായത്തുകൾ ഹെക്ടറിന് 10,000 രൂപവരെ സബ്സിഡി നൽകി. നെല്ലിെൻറ സംഭരണവില വർധിപ്പിച്ചതും നെൽകൃഷി നഷ്ടമെന്ന ചിന്താഗതിയിൽ മാറ്റമുണ്ടാക്കി. പരമ്പരാഗത നെല്ലിനങ്ങളുടെ കൃഷി വർധിച്ചുവെന്നതും സവിശേഷതയാണ്. ജലസേചന സൗകര്യങ്ങളേക്കാൾ മഴയെ ആശ്രയിച്ചാണ് ജില്ലയിൽ നെൽകൃഷിയെന്നതിനാൽ നഞ്ചകൃഷിയാണ് ജില്ലയിൽ പുഞ്ചയേക്കാൾ വ്യാപകം.
കഴിഞ്ഞ കുറെ വർഷങ്ങളായി നെൽകൃഷിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പരമ്പരാഗത നെല്ലിനങ്ങളുടെ കൃഷി ജില്ലയിൽ വർധിച്ചുവെന്നും കൽപറ്റ ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയിലെ ഡോ. ടി.ആർ. സുമ 'മാധ്യമ'ത്തോട് പറഞ്ഞു. അത്യുൽപാദന ശേഷിയുള്ള വിത്തിനമായ 'ഉമ'യോടൊപ്പം 'വലിച്ചൂരി', 'അടുക്കൻ', 'തൊണ്ടി' ഇനങ്ങളും കൃഷി ചെയ്യുന്നു.
ഉമയും വലിച്ചൂരിയുമാണ് ജില്ലയിൽ വ്യാപകമായി കൃഷിയിറക്കുന്നത്. കൃഷി സൗകര്യവും കാലാവസ്ഥക്ക് അനുകൂലവുമാണെന്ന് കണ്ടെത്തി, 40ഓളം വർഷങ്ങളായി കർഷകർ തന്നെ തെരഞ്ഞെടുത്ത് വ്യാപകമാക്കിയതാണ് വലിച്ചൂരി വിത്തുകൾ. അതേസമയം, ഗന്ധകശാല, ചീരകശാല പോലുള്ള പരമ്പരാഗതവും പ്രസിദ്ധവുമായ ഇനങ്ങളുടെ കൃഷി ജില്ലയിൽ വളരെ കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.