വിലക്കയറ്റം പിടിച്ചു നിറുത്താൻ ഗോതമ്പ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി സർക്കാർ

ന്യൂഡൽഹി: ഗോതമ്പിന് അമിതമായ രീതിയിൽ വില വർധിച്ചതിനെ തുടർന്ന് കയറ്റുമതിക്ക് സർക്കാർ നിരോധനമേർപ്പെടുത്തി. നിരോധന ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരും.

എന്നാൽ, ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് അനുവദിക്കുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. രാജ്യത്തെയും അയൽരാജ്യങ്ങളുടേയും ദുർബലരായ രാജ്യങ്ങളുടേയും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായാണ് തീരുമാനം എടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന രാജ്യമാണ് ഇന്ത്യ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതി ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയെ ലോകരാജ്യങ്ങൾ ഗോതമ്പിനുവേണ്ടി സമീപിക്കുന്നുണ്ട്.

മാർച്ചിലുണ്ടായ താപതരംഗത്തെ തുടർന്ന് ഇന്ത്യയിൽ ഗോതമ്പ് കൃഷി ഗണ്യമായ തോതിൽ നശിച്ചതാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താനുണ്ടായ പ്രധാന കാരണം. 

Tags:    
News Summary - India Bans Wheat Exports To Cool Prices At Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.