ച​ക്ക ഇ​വി​ടെ സൂ​പ്പ​ർ​സ്റ്റാർ

ഇത് സലീംക്ക. ചക്കക്കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി താരമാവുകയാണ് ഇദ്ദേഹമിപ്പോൾ. കോവിഡിനുശേഷമാണ് ചക്കക്കൃഷിയിലേക്ക് തിരിയുന്നത്. ചക്ക ഒരു ബിസിനസാണെന്ന ചിന്ത കൂടുതൽ പേരിലേക്ക് എത്തിയതും ആ സമയത്തുതന്നെയാണ്. അഞ്ചേക്കറോളം സ്ഥലത്ത് ചക്കക്കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് വണ്ടൂർ കോട്ടമ്മൽ സലീം എന്ന കർഷകൻ.

സലീം

വണ്ടൂർ ഗ്രാമപഞ്ചായത്തിൽ വാണിയമ്പലം-അമരമ്പലം റോഡിൽ അത്താണിക്കലിലാണ് ഈ ചക്കത്തോട്ടം. വലിയ ഉയരത്തിലല്ലാതെ നീണ്ടുകിടക്കുന്ന പ്ലാവിൻ തോട്ടത്തിലേക്ക് കയറിച്ചെന്നാൽ കാണും ഏതു കാലത്തും കായ്ച്ചുനിൽക്കുന്ന വിവിധയിനം ചക്കകൾ. കുടുംബവും മുൻ തലമുറക്കാരുമെല്ലാം കാർഷിക മേഖലയോടും തോട്ടം മേഖലയോടും ഇഴകിച്ചേർന്ന് ജീവിച്ചവരാണ്. സൗദിയിലായിരുന്നു സലീം മുമ്പ് ജോലി ചെയ്തിരുന്നത്. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് വ്യവസായമായിരുന്നു അവിടെ.

15 വർഷം മുമ്പ് നടത്തിയ വിയറ്റ്നാം യാത്രയാണ് സലീമിന് പ്രചോദനമായത്. നമ്മുടെ നാട്ടിൽ തെങ്ങും കമുകും റബറുമൊക്കെ ഉള്ളതുപോലെ അവിടം നിറയെ ചക്കത്തോട്ടങ്ങൾ. ചെറിയ പ്ലാവിൽ പോലും മുന്തിയ ഇനം

ചക്കകൾ വിളഞ്ഞുനിൽക്കുന്നു. എന്തുകൊണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊന്ന് പരീക്ഷിച്ചുകൂടാ എന്ന ചിന്തയാണ് പിന്നീട് ചക്കക്കൃഷിക്ക് കാരണമായത്. കൃഷിയെക്കുറിച്ച് അറിഞ്ഞ ശേഷം വിപണി സാധ്യതകളെക്കുറിച്ച് പഠിച്ചു. ആഗോളതലത്തിൽ ചക്കക്ക് വൻ ഡിമാൻഡുണ്ടെന്ന കാര്യം ബോധ്യമായി. നാട്ടിലേക്കു വന്ന് മംഗളൂരു, കോട്ടയം ഭാഗങ്ങളിൽ ചെന്ന് അവിടുത്തെ ചക്ക കൃഷിരീതിയെക്കുറിച്ച് പഠിച്ചു. നാട്ടിലെ തോട്ടത്തിലെ മുഴുവൻ റബറും വെട്ടിമാറ്റി പ്ലാവിൻതൈ നട്ടു. മികച്ച ഉൽപാദന ക്ഷമതയുള്ള വിത്തിനങ്ങളാണ് സലീം തോട്ടത്തിൽ പരീക്ഷിച്ചത്. ‘ഹൈ ഡെൻസിറ്റി പ്ലാന്‍റേഷൻ’ എന്ന വിഭാഗമാണ് ആദ്യം കൃഷിചെയ്തത്. ജെ-33 ആണ് അതിൽ ഒരു വിഭാഗം. പിന്നെയുള്ളത് വിയറ്റ്നാം സൂപ്പർ ഏർലിയും.

സാധാരണ വിളകളിൽ കാണാറുള്ള എല്ലാ പ്രശ്നങ്ങളും ചക്കക്കൃഷിയിലും ഉണ്ടാകാറുണ്ട്. കൃത്യമായ രീതിയിൽ മരുന്നും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. വിളവ് ലഭിക്കണമെങ്കിൽ നാലുവർഷം കഴിയണം. അഞ്ചു വർഷം കഴിയുന്നതോടെ വരുമാനവും ലഭിക്കും. കച്ച തൂക്കം ലഭിക്കുന്നു എന്നതാണ് ജെ-33ന്റെ മെച്ചം. കൂടാതെ ഇടിച്ചക്കയായിട്ടും ഇത് വിൽപന നടത്താറുണ്ട്.

Tags:    
News Summary - Jack-Fruit-Super-Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.