??????? ????????? ???????? ??? ???????????? ???????????? ??????? ??????????? ??????????

മരുഭൂമിയിലും കായ്​ക്കും മധുരമുള്ള ചക്ക

ഉമ്മുല്‍ഖുവൈന്‍: നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ്​ വരുന്നവർ മിക്കവരും പൊതിഞ്ഞു കെട്ടി കൊണ്ടുവരാറുണ്ട്​ ചക്ക. യു.എ.ഇയിലെ ഹൈപ്പർമാർക്കറ്റുകളിലെല്ലാം വാങ്ങാൻ കിട്ടുമെങ്ങിലും ചുളക്ക്​ കണക്കാക്കി ദിർഹം എണ്ണി കൊടുക്കണം. ഇന്ത്യയിൽ നിന്നോ മലേഷ്യയിൽ നിന്നോ ബ്രസീലിൽ നിന്നോ ഇറക്കുമതി ചെയ്​തിട്ടു വേണം വിൽപനക്കെത്തിക്കാൻ എന്നതിനാൽ വില കൂടുന്നത്​ സ്വാഭാവികം. എന്നാൽ ഉമ്മുൽ ഖുവൈനിൽ ഒരുപറ്റം ചക്കപ്രേമികൾ കുറെയേറെ കാലമായി പണം നൽകി ചക്കവാങ്ങാറില്ല. നാട്ടിലെന്നതു പോലെ വീട്ടുമുറ്റത്ത്​ വിളഞ്ഞു നിൽക്കുന്ന നല്ല ചക്കയുള്ളതു കൊണ്ടു തന്നെ.  

അല്‍റാഹ ടൈലറിങ്ങിലെ ജാഫര്‍ കരിങ്കല്ലത്താണിയാണ് എട്ട്  വര്‍ഷങ്ങള്‍ക്ക് മുമ്പ്   ഈ പഴം ചക്കക്ക് നനവ് പകര്‍ന്നത്. അധികം പടര്‍ന്ന് പന്തലിച്ച പ്ലാവ് അല്ല എങ്കിലും കൊല്ലംതോറും നിറയെ ചക്കയാണ്   മറുനാട്ടുകാര്‍ക്ക് ഈ മരം സമ്മാനിക്കുന്നതെന്ന് പ്ലാവി​​െൻറ പരിപാലകനും അല്‍റാഹയിലെ മാനേജറുമായ ഹംസ കോട്ടുപുഴ പറഞ്ഞു. ഡിസംബര്‍ ജനുവരി മാസങ്ങളിലായാണ് പ്ലാവ് കായ്ക്കുന്നത്‌. കാഴ്ചയില്‍ ചെറിയ ചക്കയാണെങ്കിലും 6 മാസം മതി പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാൻ. തേന്‍ വരിക്കക്ക് സമാനമായ തേന്‍ പൂവന്‍ എന്ന പഴംചക്കയാണ്​ വിളയുന്നത്​.  മുപ്പതിലധികം ചക്ക  ഇത്തവണ ലഭിച്ചു. മത്തന്‍, കുമ്പളങ്ങ, പാവക്ക തുടങ്ങിയവയും പ്ലാവിനോട് ചേര്‍ന്ന് കൃഷി ചെയ്​തെടുക്കുന്നുണ്ട്​. 

Tags:    
News Summary - jack fruit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.