മറയൂര്‍: കാട്ടുപടവലത്തിന് നിലവില്‍ ലഭിക്കുന്ന വില കര്‍ഷകന് ആശ്വാസമേകുന്നു. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഉല്‍പാദിപ്പിക്കുന്ന കാട്ടുപടവലത്തിന് കിലോക്ക് വനം വകുപ്പ് നല്‍കുന്നത് 175 രൂപയാണ്.
വളം, കീടനാശിനിപോലുള്ള ചെലവുകളില്ലാതെ തികച്ചും പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്ന കാട്ടുപടവലത്തിന് ലഭിക്കുന്ന ഈ മികച്ച വില കര്‍ഷകന് മികച്ച സാമ്പത്തിക നേട്ടമാണ് നല്‍കുന്നത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസിക്കുടികളിലും മറ്റും നിന്ന് വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്ല ലേലകേന്ദ്രം ഇത്തവണ 2.5 ടണ്‍ കാട്ടുപടവലമാണ് സംഭരിച്ചത്.
ആയര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കാട്ടുപടവലം. പാവല്‍, പടവലംപോലുള്ളവ കൃഷി ചെയ്യുന്നതരത്തില്‍ പന്തല്‍ കെട്ടിയും മരങ്ങളിലും മണ്‍തിട്ടയിലും പടര്‍ത്തിയുമാണ് കൃഷിചെയ്യുന്നത്. വിത്തുകളിപ്പോള്‍ കമ്മാളംകുടി, വട്ടവട മേഖലകളില്‍ ലഭ്യമാണ്. 1200 രൂപയാണ് ഒരുകിലോ വിത്തിന് വില. ഈ കൃഷിക്ക് അനുയോജ്യമായ കാന്തല്ലൂര്‍ മേഖലകളില്‍ മുമ്പ് വ്യാപകമായി കൃഷിചെയ്തിരുന്നെങ്കിലും ഇപ്പോള്‍ കുറവാണ്. വട്ടവട, മറയൂര്‍ മേഖലകളിലാണ് നിലവില്‍ കൃഷിചെയ്തുവരുന്നത്. ഏറ്റവും കൂടുതല്‍ കാട്ടുപടവലം വിറ്റഴിക്കുന്നത് വനം വകുപ്പിന്റെ ചില്ല ലേലകേന്ദ്രം വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.