പത്തനംതിട്ട: കേരഗ്രാമം പദ്ധതിയിലൂടെ വര്‍ഷം 15ലക്ഷം തെങ്ങുംതൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വര്‍ഷം 12 ലക്ഷം തൈകളാണ് നട്ടുപിടിപ്പിച്ചത്. ഒരു വാര്‍ഡിന് 75 തെങ്ങുംതൈകള്‍ വീതം നല്‍കും.
മൂന്നുവര്‍ഷം കൊണ്ട് കേരഗ്രാമങ്ങള്‍ക്ക് തെങ്ങു പരിപാലനത്തിനായി 76 ലക്ഷം രൂപ നല്‍കും. 250 ഹെക്ടര്‍ സ്ഥലത്താണിവ പരിപാലിക്കുക. കുടുംബശ്രീ യൂനിറ്റുകളെ സംയോജിപ്പിച്ച് പഞ്ചായത്ത് ഫണ്ടുനല്‍കി പന്തളം തെക്കേക്കര കേരഗ്രാമം എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചണ്ണ യൂനിറ്റ് നിര്‍മിച്ച് വിതരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിെൻറ നേതൃത്വത്തില്‍ പന്തളം തെക്കേക്കര പഞ്ചായത്തിലെ മുഴുവന്‍ കേരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്‍ഷിക വികസന സമിതിയുടെയും സഹകരണത്തോടെ കേര സമിതി രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
ആര്യാട്ട് വീട് തട്ടയില്‍ നാരായണന്, ഒരു വീട്ടില്‍ തെക്കേതില്‍ സി.കെ. രവിശങ്കര്‍, വരിക്കോലില്‍ പെരുംപുളിക്കല്‍ മോഹനന്‍പിള്ള, കിഴക്കേ വാലയ്യത്തുപെരുംപുളിക്കല് എ.കെ. സുരേഷ്, കല്ലുംപുറത്തു തട്ടയില്‍ മാധവന്‍പിള്ള, എന്നീ കര്‍ഷകരെ മന്ത്രി ആദരിച്ചു. തെങ്ങുകയറ്റ യന്ത്രം നല്കി ആനുകൂല്യ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.
പമ്പ് സെറ്റ് പെര്‍മിറ്റ് വിതരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജോര്‍ജ് ബോബിയും നിര്‍വഹിച്ചു. സംയോജിത വിള പരിപാലനം നാളികേര കൃഷിയില്‍ എന്ന വിഷയത്തില്‍ സീനിയര്‍ സയൻറിസ്്റ്റ് ഡോ.എല്‍. നിഹാദ്, കായംകുളം സി.പി.സി.ആര്.ഐ പ്രിന്‍സിപ്പല്‍ സയൻറിസ്്റ്റ് ഡോ.എ. ജോസഫ് രാജ്കുമാര് എന്നിവര്‍ സെമിനാര്‍ നയിച്ചു. സമേതി തിരുവനന്തപുരം ആന്‍ഡ് നോഡല്‍ ഓഫിസര്‍ ഡയറക്ടര്‍ അനില മാത്യു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, കേരള കോണ്‍ഗ്രസ് (ജെ) ജില്ല പ്രസിഡൻറ് വിക്ടര്‍ ടി.തോമസ് തുടങ്ങിയവർ സംസാരിച്ചു.
അടൂരില്‍ കേരഗ്രാമം പദ്ധതിയും കാര്‍ഷിക സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. കേരഗ്രാമം പദ്ധതി മാര്‍ഗരേഖ മന്ത്രി പി. പ്രസാദ് അടൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഡി. സജിക്ക് നല്കി പ്രകാശനം ചെയ്തു. മികച്ച കര്‍ഷകനായ രാഘവനെ മന്ത്രി പി. പ്രസാദ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.