സംസ്ഥാന സര്‍ക്കാറിെൻറ നൂറുദിന കർമ പരിപാടിയില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ പട്ടാമ്പി മണ്ഡലത്തില്‍നിന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്.
ഒരു ഹെക്ടറില്‍ 175 തെങ്ങുകള്‍ എന്ന കണക്കില്‍ ഓരോ പഞ്ചായത്തുകളിലും 250 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ അരക്കോടി രൂപയുടെ പ്രവൃത്തികളാണ് ഓരോ പഞ്ചായത്തിലും നടപ്പാക്കുക. ചടങ്ങിൽ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ പി.ആര്. ഷീല പദ്ധതി വിശദീകരിച്ചു. ജില്ല കലക്ടര്‍ മൃണ്മയി ജോഷി, വിളയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ബേബിഗിരിജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത വിനോദ്, ജില്ല പഞ്ചായത്ത് അംഗം എ. ഷാബിറ, വിളയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. നൗഫല്‍ എന്നിവർ സംസാരിച്ചു. 'ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം' വിഷയത്തില്‍ ഡോ. പി.എസ്. ജോണ്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.