കൊടുവായൂർ: മത്സ്യ വിളവെടുപ്പിൽ മുന്നേറി കൊടുവായൂർ പഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് ഫിഷറീസ് വകുപ്പിെൻറ സബ്സിഡിയോടെ പടുതക്കുളത്തിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. കൊടുവായൂർ പഞ്ചായത്തിൽ അഞ്ച് പടുതക്കുളത്തിലാണ് മത്സ്യ വിളവെടുപ്പ് നടത്തിയത്.
1000 കുഞ്ഞുങ്ങളാണ് രണ്ട് സെൻറ് ഭൂമിയിൽ സ്ഥാപിച്ച പടുതക്കുളത്തിൽ നിക്ഷേപിക്കുന്നത്. 49,200 രൂപ സബ്സിഡിയിൽ 1,23,000 ചെലവ് പ്രതീക്ഷിക്കുന്ന മത്സ്യകൃഷിയിൽ ഒരു വർഷത്തേക്ക് ഒരുലക്ഷം രൂപയിലധികം വരുമാനം പ്രതീക്ഷിക്കാമെന്ന് ഫിഷറീസ് കോഓഡിനേറ്റർ കെ. വിജയകുമാർ പറഞ്ഞു.
ഒന്നര മീറ്റർ ആഴത്തിൽ കുഴി നിർമിച്ചും ഉയരത്തിലുള്ള ജലസംഭരണി ആകൃതിയിലുമാണ് പടുതക്കുളവും ബയോഫ്ലോക് സംവിധാനത്തിലുള്ള മത്സ്യക്കുളവും രണ്ട് സെൻറിൽ നിർമിക്കുന്നത്. എലവഞ്ചേരി പഞ്ചായത്തിൽ അഞ്ചും മുതലമടയിൽ ആറും പടുതക്കുളവുമാണുള്ളത്. കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ പടുതക്കുള മത്സ്യ കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അംഗം പി.എൻ. ശബരീശൻ ഫിഷറീസ് കോഓഡിനേറ്റർ എം. വിജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.