ബാലുശ്ശേരി: വിഷുവിനെ വരവേൽക്കാൻ കണിവെള്ളരിയുമായി ലാലുപ്രസാദ്. കരിയാത്തൻകാവ് അയിലാടത്തുപൊയിൽ ലാലുപ്രസാദ് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിച്ച കർഷകൻ കൂടിയാണ്. വിഷുവിനെ വരവേൽക്കാനായി ഇത്തവണ അര ഏക്കറോളം സ്ഥലത്താണ് കണിവെള്ളരി കൃഷി നടത്തി പരീക്ഷിച്ചത്.
വിളവ് നൂറുമേനിയാണെങ്കിലും ഇടക്ക് പെയ്ത വേനൽമഴ ചെറിയ തോതിൽ വെള്ളരികൃഷിയെ ബാധിച്ചിരുന്നു. ആയിരത്തിലധികം കായ്കൾ വിളവായി കിട്ടിയ സന്തോഷത്തിലാണ് ലാലുപ്രസാദ്. ബാലുശ്ശേരി, വട്ടോളി ബസാർ, അറപ്പീടിക പച്ചക്കറി മാർക്കറ്റുകളിലും വീട്ടിലുമായാണ് വില്പന തകൃതിയായി നടക്കുന്നത്. കരിയാത്തൻകാവിലെ യുവജന കൂട്ടായ്മയായ ന്യൂ വിങ്സ് പ്രവർത്തകരും കണിവെള്ളരി വില്പനക്കായി സഹായികളായുണ്ട്.
തണ്ണിമത്തൻ പരീക്ഷണ കൃഷി നടത്തി നൂറുശതമാനം വിജയം വരിച്ച ലാലു ഇത്തവണ ഒരേക്കറോളം സ്ഥലത്താണ് തണ്ണിമത്തൻ കൃഷി നടത്തിയിട്ടുള്ളത്. വിളവെടുക്കാൻ ഇനിയും കാത്തിരിപ്പ് തുടരുകയാണ്. അര ഏക്കർ സ്ഥലത്ത് ഇത്തവണ പൊട്ട് വെള്ളരിക്ക കൃഷിയും പരീക്ഷണാർഥം നടത്തുന്നുണ്ട്. മറ്റു പച്ചക്കറി കൃഷികളും വയലിലും പറമ്പിലുമായി ലാലു നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.