വടുകപ്പുളി, ചെറുനാരങ്ങ, ഓറഞ്ച്, ബുഷ് ഓറഞ്ച്... ഇങ്ങനെ പല രൂപത്തിലും നിറങ്ങളിലും രുചിയിലുമുള്ള നാരങ്ങ എന്ന ഫലം വിളയുന്ന എല്ലാത്തിനെയും നാരകമെന്ന് വിളിക്കാം. ഓറഞ്ച് എന്നു വിളിക്കുന്ന മധുരമുള്ള ഫലം െപാതുവെ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരാറില്ല. എന്നാൽ അച്ചാറിനും സാലഡിനുമെല്ലാം ഉപയോഗിക്കുന്ന നാരങ്ങ ഇവിടെ യഥേഷ്ടം കൃഷിചെയ്തെടുക്കാം.
പലരുചികൾ: കുരുവില്ലാത്ത സീഡ്ലെസ് ലെമൺ, ചെറുനാരങ്ങ, ബുഷ് ഓറഞ്ച്, റെഡ് ലെമൺ, കല്‍ക്കട്ട പാത്തിലെമണ്, ഫിംഗര്‍ ലെമണ്‍, വടുകപ്പുളി എന്ന തനി നാടൻ, വെറിഗേറ്റഡ് ബുഷ് ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച്, അസം ലെമണ്‍ അഥവാ കാജി ലെമണ്‍ എന്നിവയെല്ലാം യഥേഷ്ടം വിളയുന്ന നാരക ഇനങ്ങളാണ്. ബുഷ് ഓറഞ്ച് അതിഥി സൽക്കാരങ്ങളിലെ താരമാണ്. ചെറു മധുരമാണ് ഇതിന്റെ പ്രത്യേകത. അച്ചാറിനും കറിക്കും ഉപയോഗിക്കുന്ന ചെറുനാരങ്ങക്കും വടുകപ്പുളിക്കുമാണ് ആവശ്യക്കാർ കുടുതൽ. മണ്ണിലും കണ്ടെയ്നറുകളിലും നാരകം കൃഷിചെയ്യാം. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ നഴ്സറിയിലും കൃഷി ഓഫിസുകൾ വഴിയും നാരകത്തൈകൾ ലഭിക്കും.
കൃഷി എങ്ങനെ?: ലെയർ, ബഡ്, ഗ്രാഫ്റ്റ് തൈകളാണ് കൃഷിക്ക് ഉത്തമം. ചിലത് കൊമ്പുകുത്തി നടാമെങ്കിലും കായ്ഫലത്തിന് സമയമെടുക്കും. രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് തൈ നടണം. കുഴിയിൽ മേല്‍മണ്ണും വളവും ചേർത്ത് നടുഭാഗത്ത് തൈ നടാം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയാണ് മികച്ച വളങ്ങൾ. സൂര്യപ്രകാശം ലഭിക്കണം. കണ്ടെയ്നർ കൃഷിക്ക് വലിയ ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കാം. മണ്ണ് ഇടക്കിടെ ഇളക്കി നൽകണം. വളത്തിനു പുറമേ മൂന്നിലൊന്നുഭാഗം മണലും നിറക്കണം. മണ്ണിൽ ആഴ്ചയില്‍ രണ്ടുതവണയും കണ്ടെയ്നറിൽ രണ്ടുദിവസത്തില്‍ ഒരിക്കലും നന നിർബന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.