കരളിലെ അർബുദത്തെ ചെറുക്കാൻ മണത്തക്കാളി

നമ്മുടെ തൊടിയിലും വളർന്നു നിൽക്കുന്ന മണത്തക്കാളിയുടെ ഇലകൾക്ക് കരളിലുണ്ടാകുന്ന അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനം.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നടത്തിയ ഗവേഷണത്തിലാണ് മണത്തക്കാളിച്ചെടിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരേ ഫലപ്രദമെന്ന് കണ്ടുപിടിച്ചിട്ടുള്ളത്.

ആര്‍.ജി.സി.ബി.യിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോയും വിദ്യാര്‍ഥിനിയായ ഡോ. ലക്ഷ്മി ആര്‍. നാഥുമാണ് കണ്ടുപിടിത്തം നടത്തിയത്. പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്നുകമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.

പഠനത്തിന് അമേരിക്കയുടെ എഫ്.ഡി.എ.യില്‍നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. കരള്‍ അര്‍ബുദ ചികിത്സക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂവെന്ന് ഡോ. റൂബി പറഞ്ഞു. നേച്ചര്‍ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ 'സയന്റിഫിക് റിപ്പോര്‍ട്ട്സി'ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - Lemongrass to fight liver cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.