ദിസ്പുർ: കോവിഡ് പ്രതിസന്ധിയിലും വെള്ളപ്പൊക്കത്തിലും തകർന്നടിഞ്ഞ് അസമിലെ തേയില വ്യവസായം. മുൻവർഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് വരെ തേയില ഉൽപ്പാദനത്തിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. തേയില ഉൽപ്പാദന മേഖലയിൽ 1200 കോടിയുടെ നഷ്ടമാണ് ഈ വർഷം നേരിട്ടതെന്നും ടീ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു.
2020 ജനുവരി മുതൽ ജൂലൈ വരെ 222.37 മില്ല്യൺ കിലോഗ്രാം തേയിലയാണ് ഉൽപ്പാദിപ്പിച്ചത്. മുൻവർഷം ഈ കാലയളവിൽ 274.58 മില്ല്യൺ കിലോഗ്രാമിെൻറ ഉൽപ്പാദനം നടന്നു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് മാർച്ച് -ഏപ്രിൽ മാസത്തിൽ തേയില ഉൽപ്പാദനം കുത്തനെ ഇടിഞ്ഞിരുന്നു. കൂടാതെ അസമിലുണ്ടായ വെള്ളപ്പൊക്കവും തിരിച്ചടിയായതായി ടീ അസോസിയേഷൻ ഓഫ് ഇന്ത്യ അസം ബ്രാഞ്ച് സെക്രട്ടറി ദിപഞ്ചൽ ദേക പറഞ്ഞു.
ഏകദേശം 803 രജിസ്ട്രേഡ് തേയിലതോട്ടങ്ങളും 10,000ത്തോളം ചെറിയ തേയില തോട്ടങ്ങളുമാണ് അസമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.