ഗൂഡല്ലൂർ: തേയില കയറ്റിേപ്പാവുന്ന ലോറികൾ സർവീസ് നിർത്തിവെച്ച് സമരത്തിലേർപ്പെട്ടതോടെ ആറുകോടി രൂപയുടെ തേയില കുന്നൂർ ലേലകേന്ദ്രത്തിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു. സമരം പത്തുദിവസം പിന്നിട്ടിരിക്കുകയാണിപ്പോൾ.
ഒരു വർഷത്തിനിടെ ഡീസലിന് ലിറ്ററിന് 35 രൂപയാണ് വർധിപ്പിച്ചത്. ഇതുകാരണം തേയില കയറ്റിപോവുന്ന ലോറികളുടെ ഉടമകൾ വാടക വർധിപ്പിച്ചുതരണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിവരുന്നത്. ജില്ലയിൽ ഉദ്പാദിപ്പിക്കുന്ന ചായപ്പൊടി കുന്നൂരിലെ ഗോഡൗണുകളിൽ എത്തിച്ച് ലേലം നടത്തിയശേഷം ഇതരസംസ്ഥാനങ്ങളടക്കം കയറ്റിപ്പോവുന്നു. വിദേശ കയറ്റുമതിയും നടന്നുവരുന്നു.
പത്തുദിവസമായി ചരക്കുനീക്കം നിലച്ചതോടെ ആറുകോടി രൂപയുടെ തേയിലയാണ് കെട്ടിക്കിടക്കുന്നത്. സമരം നീളുന്നത് തേയില വിപണനത്തെ സാരമായി ബാധിക്കും. ഇത് പച്ചത്തേയില ഉൽപാദകരെ ഏറെ പ്രതിസന്ധിയിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.