തിരുവനന്തപുരം: േകരളത്തിെൻറ ഭക്ഷ്യസുരക്ഷയിലേക്കുള്ള ചുവടുവെപ്പിന് ഉൗർജം പകർന്ന് കൃഷിവകുപ്പുമായി സഹകരിച്ച് 'മാധ്യമം' നടപ്പാക്കുന്ന 'സമൃദ്ധി; നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിയുടെ രണ്ടാം എഡിഷന് തുടക്കമായി. കൃഷിമന്ത്രി പി. പ്രസാദാണ് ഇൗ വർഷത്തെ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചത്.
'ഭക്ഷ്യ സ്വയംപര്യാപ്തത നേടുക എന്നതാണ് അതിജീവനത്തിെൻറ മുഖ്യഘടകമെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപാദനക്കാര്യത്തിൽ സംസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഒാണക്കാലത്ത് അത് വ്യക്തമായതുമാണ്. വിലക്കയറ്റം ഉൾപ്പെടെയുള്ളവ പിടിച്ചുനിർത്തുന്നതിന് പച്ചക്കറി ഉൽപാദനത്തിലും മറ്റും മലയാളികൾ ഏറെ താൽപര്യത്തോടെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. അടുക്കളേത്താട്ടവും മട്ടുപ്പാവ് കൃഷിയുമൊക്കെ ഒാരോ വീട്ടിലും നടപ്പാക്കാം. 'മാധ്യമ'വുമായി കൈകോർത്ത് കൃഷി വകുപ്പ് ഇൗ പദ്ധതി നടപ്പാക്കുന്നതും ആ ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പച്ചക്കറികൃഷിക്ക് സംസ്ഥാനതല പുരസ്കാരം നേടിയ ആലപ്പുഴ കഞ്ഞിക്കുഴി സിൽക്ക് കോമ്പൗണ്ടിലെ കെ.കെ. കുമാരൻ പാലിയേറ്റിവ് സൊസൈറ്റിയുടെ പച്ചക്കറിത്തോട്ടത്തിൽവെച്ചാണ് മന്ത്രി പി. പ്രസാദ് 'മാധ്യമം സമൃദ്ധി' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. 'മാധ്യമം' സി.ഇ.ഒ പി.എം. സ്വാലിഹ് പദ്ധതി വിശദീകരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുദർശന ബായ്, വൈസ് പ്രസിഡൻറ് സി.സി. ഷിബു, 'മാധ്യമം' തിരുവനന്തപുരം െറസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.
'മാധ്യമ'ത്തിെൻറ എല്ലാ വരിക്കാർക്കും പത്രത്തോടൊപ്പം പച്ചക്കറിവിത്ത് പാക്കറ്റ് എത്തിക്കുന്ന 'സമൃദ്ധി പദ്ധതി' തുടർച്ചയായി രണ്ടാം വർഷമാണ് നടപ്പാക്കുന്നത്. കേരള വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ തയാറാക്കുന്ന മേന്മയേറിയ വിത്തുകളാണ് കൃഷിവകുപ്പ് ഇതിനായി പാക്ക് ചെയ്ത് നൽകുന്നത്. മാധ്യമത്തിന്റെ എല്ലാ വരിക്കാർക്കും ഞായറാഴ്ച വാരാദ്യ മാധ്യമേത്താടൊപ്പം വിത്ത് പാക്കറ്റ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.