മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉല്പാദിപ്പിക്കുന്ന ചന്ദനത്തൈയുടെ വില്പന തുടങ്ങി. ഏപ്രില്‍ മുതല്‍ വെള്ളിയാഴ്ച വരെ 3000 തൈകളാണ് വിറ്റഴിച്ചത്. കേരളത്തില്‍ എല്ലാ ജില്ലകളില്‍നിന്നും ചന്ദനത്തൈകള്‍ വാങ്ങാന്‍ ആളുകൾ എത്തി.
മറയൂര്‍ ചന്ദനം സര്‍ക്കാറിെൻറ മരം ആണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിന് നിയമ തടസ്സമില്ല. പ്ലാേൻറഷനായാലും വളര്‍ത്താം. മുറിക്കാന്‍ സര്‍ക്കാറിെൻറ അനുമതി വേണമെന്ന് മാത്രം. മറ്റു നാടുകളിലെ ചന്ദനമരങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദന മരത്തിനുള്ളില്‍ കാതലും എണ്ണ അംശവും കൂടുതലാണ്. 50 സെൻറിമീറ്റർ ചുറ്റളവുള്ള മരമാണ് ഗവണ്‍മെൻറിെൻറ കാഴ്ചപ്പാടിൽ വളര്‍ച്ചയെത്തിയത്. സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ ചന്ദനമരങ്ങള്‍ ഉണ്ടെങ്കില്‍ മരത്തിനും സ്ഥലത്തിനും സര്‍ക്കാര്‍ ബാധ്യത ഇല്ലായെങ്കില്‍ ഉടമക്ക് സര്‍ക്കാര്‍ പണം നല്‍കും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയാണെങ്കില് ഉടമക്ക് മരത്തിെൻറ വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന് സര്‍ക്കാര്‍ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും സാക്ഷ്യപത്രം നല്കിയാല് പണം ലഭിക്കും.
നേരത്തേ മരത്തിെൻറ 70ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാറിനും ആയിരുന്നു. ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ െവച്ച് വാങ്ങിയവര്‍ക്ക് വിട്ടുനല്‍കുന്നത് വരെയുള്ള ചെലവ് മാത്രം കുറച്ച് ബാക്കി തുക മുഴുവന്‍ ഉടമസ്ഥനും നല്‍കും. മരത്തിെൻറ വിലയുടെ 95 ശതമാനം വരെ കിട്ടാം. വനംവകുപ്പിെൻറ അനുമതിയില്ലാതെ ചന്ദനമരം മുറിച്ചുകടത്തുന്നത് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.