പഞ്ചാബിലല്ല, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കർഷകർ മേഘാലയയിലെന്ന് സർവെ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നരായ കർഷകർ മേഘാലയയിലെന്ന് സർവെ. ഇന്ത്യയിലെ സമ്പന്നരായ കർഷകർ പഞ്ചാബിലാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഈയിടെ കേന്ദ്രസർക്കാർ ഏജൻസി നടത്തിയ സർവേയിലാണ് ഇതിനെ തിരുത്തിക്കുറിക്കുന്ന സർവേഫലം പുറത്തുവന്നിരിക്കുന്നത്. മേഘാലയയിെല കർഷകരുടെ ശരാശരി മാസവരുമാനം 29.348 രൂപയാണ് എങ്കിൽ പഞ്ചാബിലെ ശരാശരി മാസവരുമാനം 26,701 രൂപയാണ്.

ഏറ്റവും കുറവ് വരുമാനം ലഭിക്കുന്നത് ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഝാർഖണ്ഡിൽ കർഷകന്‍റെ പ്രതിശീർഷ വരുമാനം 4895 രൂപയും ഒഡിഷയിൽ 5112 രൂപയുമാണ്. ബിഹാറിൽ ഇത് 7542 രൂപയും ഉത്തർപ്രദേശിൽ 8061 രൂപയുമാണ്. കേരളത്തിൽ കർഷകന്‍റെ വരുമാനം 17, 945 രൂപയാണ്. 


നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്‍റെ കണക്കനുസരിച്ച് 2018-19 വർഷത്തിൽ ഒരു ഇന്ത്യൻ കർഷകന്‍റെ ശരാശരി വരുമാനം 10,218 രൂപയാണ്. 20112-13 വർഷത്തിൽ ഇത് 6427 രൂപയും 2002-03 വർഷത്തിൽ 2115 രൂപയുമായിരുന്നു. 2002-03 മുതൽ 2018-19 വർഷങ്ങൾക്കിടെ കർഷക വരുമാനത്തിൽ 10.3 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കർഷകരുടെ വരുമാനത്തിൽ 3,800 രൂപ കൃഷിയിൽ നിന്നും 4,000 രൂപ കർഷക തൊഴിലാളിയായി പണിയെടുത്തും 1580 രൂപ കന്നുകാലികളെ വളർത്തിയും 775 രൂപ കൃഷിയേതര ജോലികളിലേർപ്പെട്ടുമാണ് ലഭിക്കുന്നതെന്ന് കണക്കുകൾ പറയുന്നു. 

Tags:    
News Summary - Meghalaya farmer is now richer than Punjab’s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.