എടക്കര: മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തെ വികസന പാതയിലേക്ക് കൊണ്ടുവരാന്‍ വിവിധ പദ്ധതികളുമായി കൃഷി വകുപ്പ്. ഇതിെൻറ ഭാഗമായി നാളികേര വികസനം, മാതൃവൃക്ഷങ്ങളുടെ വ്യാപനം, പച്ചക്കറി വിത്തുല്പാദനം, ഒൗഷധസസ്യ വ്യാപനം, െഡയറി ഫാം, ഫലവൃക്ഷ തൈകളുടെ ഉൽപാദനം തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഇതില്‍ വിവിധ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.
80,000 തെങ്ങിന് തൈകള്‍ ഉൽപാദിപ്പിക്കാനുള്ള പ്രവൃത്തികളാണിപ്പോള്‍ നടക്കുന്നത്. ഡബ്ല്യു.സി.ടി ഇനത്തില്‍പെട്ട 30,000 തൈകളും സി.ഒ.ഡി, എം.വൈ.ഡി, എം.ജി.ഡി ഇനങ്ങളില്‍പെട്ട 50,000 തൈകളുമാണ് പാറക്കല്‍, മാളകം ഭാഗങ്ങളില്‍ ഉൽപാദിപ്പിക്കുന്നത്. തലപ്പാലി ഭാഗത്തെ മാതൃവൃക്ഷത്തോട്ടം പുനരുജ്ജീവിപ്പിക്കുകയും അത്യുല്പാദന ശേഷിയുള്ളതും കുറിയ ഇനത്തില്‍പെട്ടതുമായ തൈകള്‍ ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. 20 ഹെക്ടര്‍ ഭൂമി നാളികേര വികസനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അത്യുല്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍ ഉൽപാദിപ്പിച്ച് കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്പന നടത്താനുള്ള പദ്ധതിയും ആരംഭിച്ചു.
കച്ചോലം, കറ്റാര്‍ വാഴ, മഞ്ഞള്‍ തുടങ്ങി പത്ത് തരം ഒൗഷധസസ്യങ്ങള്‍ ഫാമില്‍ കൃഷി ചെയ്യാനും പദ്ധതിയുണ്ട്. കോട്ടക്കല്‍ ആയുര്‍വേദ ഒൗഷധശാല അധികൃതരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുണ്ടേരി സീഡ് ഗാര്ഡന് കോംപ്ലക്സ് വന്യമൃഗശല്യം മൂലവും തൊഴിലാളി ക്ഷാമവും കാരണം നാശത്തിെൻറ വക്കിലായിരുന്നു തെങ്ങ്, കമുക്, ജാതി, കൊക്കോ, കുടംപുളി, നാരകം, കുരുമുളക്, കശുമാവ്, മാവ് തുടങ്ങിയ കൃഷികളാണ് ഫാമില്‍ നിലവിലുള്ളത്. രാഷ്ട്രീയ വടംവലികളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും തൊഴിലാളി ക്ഷാമവും കാര്യക്ഷമത കുറഞ്ഞ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളും ഫാമിനെ നാശത്തിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.