നെല്ലിയാമ്പതി: നെല്ലിയാമ്പതിയെന്നാൽ ഓർമയിലെത്തുക അവിടെ ഉൽപാദിപ്പിക്കുന്ന ഓറഞ്ചിെൻറ മാധുര്യമാണ്. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ 15 ഏക്കറോളം സ്ഥലത്താണ് ഓറഞ്ച് കൃഷി വ്യാപിപ്പിച്ചത്.
അഞ്ചു വർഷം മുമ്പ് നാഗ്പൂരിൽ നിന്നും ഇറക്കുമതി ചെയ്ത അത്യുൽപാദന ഇനം ചെടികളാണ് ഇവിടെ വിളവെടുപ്പിന് പാകമായത്. സീസൺ ആയാൽ ഒരു ടണ്ണോളം ഉൽപാദിപ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫാമിലെ ആറായിരത്തിലധികം ചെടികളിൽ പലതിലും മൂപ്പെത്തിയ ഓറഞ്ചുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 'കൂർഗ് മണ്ഡാരിൻ' എന്ന ഇനത്തിൽപെട്ട ഓറഞ്ചിന് വലുപ്പവും മാധുര്യവും ഏറെയാണ്. ഒരു ചെടിയിൽ നിന്ന് 10 കിലോയിലധികം ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ഓറഞ്ച് കഴിഞ്ഞ വർഷം ആദ്യമായി വിളവെടുത്തിരുന്നു. ഇത്തവണയും നല്ല വിളവ് പ്രതീക്ഷിക്കുന്നു. വിളവെടുപ്പ് സീസൺ നവംബർ-ഡിസംബർ മാസങ്ങളിലാണ്. പിന്നീട് മൂന്നു മാസത്തോളം ഓറഞ്ചു വിളവെടുപ്പാണ്.
ഇപ്പോഴും ഫാമിനകത്ത് പാകമായ ഓറഞ്ചുകൾ കാണാവുന്നതാണ്. അതെല്ലാം ശേഖരിച്ചു വയ്ക്കുകയാണ് പതിവ്. ഫാമിനോടു ചേർന്നുള്ള സംസ്കരണ പ്ലാൻറിൽ ഓറഞ്ച് സ്ക്വാഷ്, ജാം എന്നിവ തയാറാക്കാനുള്ള സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.