കൊല്ലങ്കോട്: ചുള്ളിയാർ, മീങ്കര ഡാമുകൾ തുറക്കാൻ വൈകുന്നതിനാൽ നെൽപാടങ്ങൾ വിണ്ടുകീറുന്നു. കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലാണ് നെൽകൃഷി ഉണങ്ങുന്നത്. പൊടിവിത നടത്തിയ പാടങ്ങളാണിത്. മീങ്കര എൽ.ബി കനാൽ ഡിസംബർ ആദ്യവാരവും ആർ.ബി. 30നും തുറക്കുമെന്ന് അസി. എൻജിനീയർ റോണി പറഞ്ഞു. ചുള്ളിയാർ ഡാം കനാൽ നവംബർ 28ന് തുറക്കും. പ്രധാന കനാലുകളും സബ് കനാലുകളും ചെറുകനാലുകളും കാടുപിടിച്ച പ്രദേശങ്ങൾ വൃത്തിയാക്കുന്നത് സാവകാശത്തിലാണ് നടക്കുന്നത്.
ചുള്ളിയാർ ഡാമിന്റെ സബ് കനാൽ, ചെറുകനാൽ എന്നിവയുടെ ശുചീകരണം എങ്ങുമെത്താത്തതിനാൽ നവംബർ 28ന് ഡാം തുറന്നാലും വാലറ്റ പ്രദേശത്ത് വെള്ളം എത്താത്ത അവസ്ഥയുണ്ട്. ഇറിഗേഷൻ വകുപ്പ് ദ്രുതഗതിയിൽ കനാലുകൾ ശുചീകരിക്കാൻ നട പടിയെടുക്കണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.