പെരിങ്ങോട്ടുകുറുശ്ശി: വെള്ളമില്ലാതെ വയലുകൾ വിണ്ടുകീറിയതോടെ രണ്ടാം വിള നെൽകൃഷി ഉണക്കു ഭീഷണിയിൽ. കനാൽ വെള്ളം അടിയന്തിരമായി എത്തിച്ച് കൃഷി രക്ഷിക്കണമെന്നാവശ്യവുമായി കർഷകർ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ പരുത്തിപ്പുള്ളി, ആയക്കുറുശ്ശി, പെരുവല പാടശേഖരങ്ങളിലാണ് രണ്ടാം വിള നടീൽ കഴിഞ്ഞ വയലുകൾ വിണ്ടുകീറി നിൽക്കുന്നത്.
മിക്ക പാടശേഖരങ്ങളിലും രണ്ടാം വിളക്കു തയ്യാറാക്കിയ ഞാറ്റടികൾ മൂപ്പെത്തി നിൽക്കുകയാണ്. വെള്ളമില്ലാത്തതിനാൽ ഞാറ് പറിച്ചുനടാൻ നിർവാഹമില്ലാതെ കർഷകർ പ്രതിസന്ധിയിലാണ്. മലമ്പുഴ കനാൽ ജലം അടിയന്തിരമായി തുറന്നു വിടണമെന്നാണ് കർഷകരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.