മാത്തൂർ: രണ്ടാം വിള ഇറക്കുന്ന കർഷകർക്ക് മലമ്പുഴ ഇറിഗേഷൻ അധികൃതരുടെ മുന്നറിയിപ്പ്. രണ്ടാംവിളക്ക് കനാൽ വെള്ളം 21ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നും പരമാവധി മൂപ്പ് കുറഞ്ഞ വിത്ത് കൃഷിയിറക്കണമെന്നാണ് മുന്നറിയിപ്പ്. മൂപ്പ് കുറഞ്ഞ വിത്ത് എവിടെയും കിട്ടാതെ നെട്ടോട്ടമോടുകയാണ് കർഷകർ. രണ്ടാംവിള ഇറക്കണമോ എന്ന ആശയക്കുഴപ്പവും വർധിച്ചിട്ടുണ്ട്. രണ്ടാംവിള ഞാറ്റടി തയാറാക്കി നടീൽ കഴിഞ്ഞ് നെൽചെടി കതിര് നിരക്കാൻ പ്രായമാകുമ്പോഴേക്കും മലമ്പുഴ ഡാമിൽനിന്ന് കനാൽ വഴി ജലവിതരണം നിലക്കും. സ്വാഭാവികമായും കൃഷി ഉണങ്ങി നശിക്കുകയാവും ഫലം. എല്ലാം ചെയ്ത് നശിക്കുന്നതിനേക്കാൾ നല്ലത് കൃഷി ഇറക്കാതിരിക്കലല്ലേയെന്നാണ് കർഷകർ ചോദിക്കുന്നത്.
കാർഷിക മേഖലമൊത്തം തകർച്ചയിലാണെന്നും സർക്കാർ മനസ്സു വച്ചാലേ രക്ഷപ്പെടുകയുള്ളുവെന്നും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. ശിവരാജനും ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.