മൂവാറ്റുപുഴ: വിദേശ പഴങ്ങൾ അടക്കം വിളയുന്ന പായിപ്രയിലെ കൃഷിത്തോട്ടം കൗതുകമായി. പായിപ്ര പ്ലാക്കുടി പി.എം. നൗഫലിന്റെ മുറ്റത്താണ് വിദേശ പഴങ്ങൾ അടക്കം വിളയുന്ന കൃഷിത്തോട്ടം. ലാറ്റിന്‍ അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കാണുന്ന ബറാബ പഴം നൗഫലിന്റെ വീട്ടുവളപ്പില്‍ കായ്ച്ചുനില്ക്കുന്നു.
മാംഗോസ്റ്റിന് പഴവര്ഗത്തില്പെട്ട ബറാബ ലമണ്‍ ഡ്രോപ് മാംഗോസ്റ്റിന്, ചെറി മാംഗോസ്റ്റിന് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഒരുപാട് ഉയരത്തില്‍ വളരാത്ത നിറയെ ചില്ലകള്‍ വരുന്ന ബറാബയുടെ കായ്കള്‍ മഞ്ഞനിറത്തോട് കൂടിയതും നിലത്തുനിന്ന് പറിച്ചെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും കായ്ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാന്റോള്‍, ദുരിയന്, മില്ക്ഫ്രൂട്ട്, മിറാക്കിള്‍, ഫുലാസോണ്, കെപ്പല്‍, ലോങ്ങന്‍, മാംഗോസ്റ്റിന്, നോനി, ഡ്രാഗണ്‍ ഫ്രൂട്ട്, റംബുട്ടാന്, ചെറി, വൈറ്റ് ഞാവല്‍ എന്നിവയാണ് ഇദ്ദേഹം നട്ട് പരിപാലിച്ചുവരുന്നത്.
ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം നടന് പഴങ്ങളുടെ വന്‍ശേഖരം തന്നെ കൃഷിയിടത്തിലുണ്ട്. വ്യാപാരിയായ നൗഫല്‍ ഇവയെ പരിചരിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. സഹായവുമായി ഭാര്യ നിസയും മക്കളായ ഹിന നസറിന്, ഹംദാന്‍ ഹാദി, ഇഫ്രാ സംറിനും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.