ഷാ​ജ​ൻ ക​ള​പു​ര​ക്ക​ൽ ജാ​തി കൃ​ഷി​ത്തോ​ട്ട​ത്തി​ൽ

ജാതി കർഷകർക്കിത് നല്ലകാലം; ജാ​തി​ക്കാ​യ്ക്കും ജാ​തി​പ​ത്രി​ക്കും റെ​ക്കോ​ഡ് വി​ല

പു​ൽ​പ​ള്ളി: ജാ​തി ക​ർ​ഷ​ക​ർ​ക്കി​ത് ന​ല്ല​കാ​ലം. കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ജാ​തി​പ​ത്രി​ക്ക് കി​ലോ​ക്ക് 1900 രൂ​പ​യും ജാ​തി​ക്കാ​യ്ക്ക് 350 രൂ​പ​യു​മാ​യി വി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷ​മാ​യി വി​ല കു​ത്ത​നെ താ​ഴ്ന്നി​രു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​യി​ല​ട​ക്കം ജാ​തി​ക്കയു​ടെ ഡി​മാ​ൻ​ഡ് കൂ​ടി​യ​താ​ണ് വി​ല​വ​ർ​ധ​ന​ക്ക് പ്ര​ധാ​ന കാ​ര​ണം.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ജാ​തി​യു​ടെ ക​യ​റ്റു​മ​തി ഇ​ടി​ഞ്ഞി​രു​ന്നു. ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ര​ള​ത്തി​ൽ നി​ന്ന് പ്ര​ധാ​ന​മാ​യും ജാ​തി​ക്കാ​യ് പോ​കു​ന്ന​ത്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി. വി​ദേ​ശ, ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​ത് വി​ല കു​ത്ത​നെ താ​ഴ്ത്തി. വ​യ​നാ​ട്ടി​ൽ കാ​ര്യ​മാ​യി ജാ​തി​കൃ​ഷി മു​മ്പൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ മ​റ്റ് കൃ​ഷി​ക​ളു​ടെ ത​ക​ർ​ച്ച​യാ​ൽ പ​ല​രും ജാ​തി കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു ചെ​ടി​യി​ൽ നി​ന്ന് നി​ര​വ​ധി വ​ർ​ഷം വി​ള​വെ​ടു​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. മു​മ്പൊ​ന്നും വ​യ​നാ​ട്ടി​ൽ ജാ​തി​ക്കാ​യ്ക്ക് വി​പ​ണ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​പോ​ലും ക​ർ​ഷ​ക​രി​ൽ നി​ന്ന് ജാ​തി​ക്കാ​യും ജാ​തി​പ​ത്രി​യും സ്വീ​ക​രി​ക്കാ​നാ​യെ​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​ക​ളി​ലും ജാ​തി​യും ജാ​തി​പ​ത്രി​യും ഇ​പ്പോ​ൾ എ​ടു​ക്കു​ന്നു​ണ്ട്. ലാ​ഭ​ക​ര​മാ​കു​ന്ന​തി​നാ​ൽ മ​റ്റു കൃ​ഷി​ക​ൾ​ക്കൊ​പ്പം ത​ന്നെ ജാ​തി​കൃ​ഷി കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ ഇ​​പ്പോ​ൾ.

മ​റ്റു കൃ​ഷി​ക​ളി​ൽ​നി​ന്ന് ന​ഷ്ട​മു​ണ്ടാ​യാ​ലും ജാ​തി​കൃ​ഷി​യി​ലൂ​ടെ ലാ​ഭ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. കു​റെ കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ല ഉ​യ​രു​ന്ന​തെ​ന്നും ഇ​ത് ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വ​രാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നും പു​ൽ​പ​ള്ളി​യി​ലെ ആ​ദ്യ​കാ​ല ജാ​തി​ക​ർ​ഷ​ക​നാ​യ ഷാ​ജ​ൻ ക​ള​പു​ര​ക്ക​ൽ പ​റ​ഞ്ഞു.

രോ​ഗ​ബാ​ധ​ക​ളോ കീ​ട​ബാ​ധ​ക​ളോ​യേ​ൽ​ക്കാ​ത്ത കൃ​ഷി​യാ​ണി​ത്. ഒ​രു​ത​വ​ണ ന​ട്ടാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം വി​ള​വെ​ടു​ക്കാ​നാ​കും. ജ​ല​സേ​ച​ന​മാ​ണ് പ്ര​ധാ​ന​മാ​യി​ട്ടും ആ​വ​ശ്യ​മു​ള്ള​തെ​ന്നും ഷാ​ജ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - jathi farmers; Record prices for Jatika and Jatipatri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.