കായംകുളം ഒന്നാംകുറ്റി എട്ടുതറയിൽ വീട്ടിലെ തരിശ് ഭൂമിയിലെ കൃഷി വിളവെടുപ്പ്

തരിശുഭൂമിയിലെ ജൈവ കൃഷിയിൽ നൂറുമേനി വിളവ്

കായംകുളം: തരിശു ഭൂമിയിലെ ജൈവ കൃഷിയിൽ നൂറു മേനിയുടെ വിജയഗാഥ. കായംകുളം ഒന്നാം കുറ്റി എട്ടുതറയിൽ മാധവൻപിള്ളയുടെ വിട്ടുവളപ്പിലെ നെൽകൃഷിയിലാണ് മികച്ച വിളവ് ലഭിച്ചത്. 50 സെന്‍റിലാണ് പരിക്ഷണാടിസ്ഥാനത്തിൽ തുടക്കമെന്ന നിലയിൽ കൃഷി ഇറക്കിയത്. നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മൂന്നാം മാസത്തിൽ വിളവ് ലഭിക്കുന്ന ശരണ്യ എന്ന ഇനമാണ് വിതച്ചത്.

പൂർണമായും ജൈവകൃഷി രീതിക്ക് തയ്യാറായത് വെല്ലുവിളിയായിരുന്നുവെന്ന് മാധവൻ പിളള പറയുന്നു. കീടബാധയുടെ ശല്ല്യമായിരുന്നു പ്രധാനം. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമുള്ള കൃത്യമായി വിള പരിചരണത്തിലൂടെ കീടങ്ങളെ നിയന്ത്രിക്കാനായതാണ് നേട്ടമായത്. ഇതിനൊപ്പം കൃത്യമായ പരിചരണവും നൂറുമേനി വിളവിന് സഹായകമായി. കൂടാതെ കാലാവസ്ഥ അനുയോജ്യമായതും സഹായിച്ചു.

നെൽകൃഷി കൂടാതെ പച്ചക്കറി, മഞ്ഞൾ, വാഴ തുടങ്ങിയ വിവിധയിനം കൃഷികളും മാധവൻപിള്ളയുടെ പുരയിടത്തിൽ തഴച്ചു വളരുന്നു. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് കൗൺസിലർ എ. അൻസാരി നിർവഹിച്ചു. കൃഷി ഫീൽഡ് ഓഫീസർ ജെ. ഉഷ അധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്‍റ് റംലത്ത്, അംഗൻവാടി വർക്കർ സരസ്വതി, ആശാവർക്കർ സുശീല എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - organic farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.