തൃശൂർ: തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം 24 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണി മുതൽ ജൈവ കൃഷി ഓൺലൈൻ ശില്‍പശാല നടത്തും. ജൈവ കൃഷിയുടെ വിവിധ വശങ്ങൾ കർഷകരിലും ഉദ്യോഗസ്ഥരിലും വിദ്യാർത്ഥികളിലും റെസിഡൻ്റ്സ് അസ്സോസിയേഷനുകളിലും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണിത്.
ജൈവ കൃഷി രംഗത്ത് ദീർഘ കാലമായി ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖരായ ഡോ. ജി. സുജ, ഡോ. ജേക്കബ് ജോൺ, ഡോ. പി. സുബ്രഹ്മണ്യൻ, ഡോ. എ. സജീന, ജി. എസ്. അജിത്ത് കുമാർ എന്നിവർ ക്ലാസ്സ് എടുക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്കിനായി 8547441067 എന്ന വാട്സ്ആപ് നമ്പരിൽ പേരും വിലാസവും അയക്കണമെന്ന് കൺവീനർ സി.ടി.സി.ആർ.ഐ സീനിയർ സയൻറിസ്റ്റ് ഡോ. ഡി. ജഗന്നാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.