മാത്തൂർ: ഒന്നാംവിള കൊയ്ത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ പാടങ്ങളിൽ മുഞ്ഞബാധ. മാത്തൂർ മേഖലയിലെ കാവ്, കൊഴിഞ്ഞൽ പാടശേഖരങ്ങളിലെ ഒമ്പത് ഏക്കറോളം നെൽകൃഷി മുഞ്ഞബാധിച്ച് പൂർണമായും നശിച്ചു.
മേഖലയിൽ രോഗം വേഗത്തിൽ പടരുകയാണ്. പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചിട്ടും പ്രയോജനം ഉണ്ടായില്ലെന്നും രോഗലക്ഷണം ശ്രദ്ധയിൽപെട്ട് 24 മണിക്കൂറിനകം സർവ മേഖലയിലേക്കും പടരുകയാണെന്നും മാത്തൂർ കാവ് പാടശേഖരത്തിലെ കർഷകനും കർഷക കോൺഗ്രസ് സസ്ഥാന സെക്രട്ടറിയുമായ ജി. ശിവരാജൻ പറഞ്ഞു.
കാവ് പാടശേഖരത്തിൽ ശിവരാജന്റെ അഞ്ച് ഏക്കർ നെൽകൃഷിയാണ് മുഞ്ഞക്കേട് ബാധിച്ച് നശിച്ചത്. ഈ രോഗം ബാധിച്ചാൽ വയ്ക്കോൽ പോലും ഉപയോഗിക്കാൻ സാധിക്കില്ലെന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷൻ പറഞ്ഞു. ഉമ വിത്ത് കൃഷി ചെയ്തതിലാണ് മുഞ്ഞക്കേട് വ്യാപകമായതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.