പാലക്കാട്: ഈ സീസണിൽ കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്നതിന് സപ്ലൈകോയുമായി കരാർ ഒപ്പിടാൻ തീരുമാനമായി. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയ വ്യവസ്ഥകൾ കരാറിൽ കൂട്ടിച്ചേർക്കാത്തതിൽ പ്രതിഷേധിച്ച് കാരാറിൽനിന്ന് മാറിനിൽക്കുകയായിരുന്നു മില്ലുടമകൾ. ബുധനാഴ്ച കൊച്ചിയിൽ സപ്ലൈകോ സി.എം.ഡിയുമായി മില്ലുടമകൾ നടത്തിയ ചർച്ചയിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്. മന്ത്രി നൽകിയ ഉറപ്പുകൾ കരാറിൽ ഉൾപ്പെടുത്തിയതോടെ അടുത്ത ദിവസങ്ങളിൽ സപ്ലൈകോയുമായി കരാർ ഒപ്പിടുമെന്ന് മില്ലുടമകൾ പറഞ്ഞു.
സംസ്ഥാനത്തെ 52ഓളം സ്വകാര്യ മില്ലുകളാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചതിനാൽ എത്രയും പെെട്ടന്ന് സംഭരണം തുടങ്ങേണ്ടതുണ്ട്. നാമമാത്ര മില്ലുകൾ മുഖേനയാണ് ജില്ലയിൽ വിളവെടുപ്പ് തുടങ്ങിയ സ്ഥലത്തെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചത്. ഈ മില്ലുകളുടെ കരാർ സെപ്റ്റംബർ 30ന് അവസാനിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ലയിൽ മറ്റ് മില്ലുകൾകൂടി നെല്ല് ശേഖരിച്ചാൽ മാത്രമാണ് ജില്ലയിലെ സംഭരണം സുഗമമാകുക. മില്ലുടമകൾ ഏജൻറുമാരെ ഉപയോഗപ്പെടുത്തി കർഷകർ സംഭരിച്ചുവച്ച സ്ഥലത്ത് എത്തിയാണ് സംഭരണം നടത്തുന്നത്.
എന്നാൽ, സംഭരണസമയത്ത് മില്ലുടമകളുടെ വിവിധ ആവശ്യങ്ങൾ അനുവദിച്ചു കിട്ടുന്നതിനായി സപ്ലൈകോയുമായി കൊമ്പുകോർക്കുന്നത് പതിവാണ്. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും സംഭരണം നടക്കാതെ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യമാണ് മുൻവർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. സമയബന്ധിതമായി സംഭരണം നടക്കാതെ വരുമ്പോൾ കർഷകർ സ്വകാര്യ മില്ലുടമകളുടെ ഏജൻറുമാർക്ക് വില താഴ്ത്തി നെല്ല് കൊടുക്കാൻ നിർബന്ധിതരാകുന്ന കാഴ്ചയാണ് വർഷങ്ങളായി അരേങ്ങറുന്നത്.
ഇത്തരത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന് സംഭരിച്ച നെല്ല് ഏജൻറുമാർ ചില കർഷകരെ സ്വാധീനിച്ച് അവരുടെ പെർമിറ്റിലൂടെ സപ്ലൈകോവിന് മറിച്ച് വിറ്റാണ് ലാഭം കൊയ്യുന്നത്. എന്നാൽ, ഈ പ്രാവശ്യം കൊയ്ത്ത് സജീവമാകുന്നതോടൊപ്പം മില്ലുടമകളുമായി കരാറിലെത്തിയതിനാൽ ചൂഷണത്തിന് വിധേയമാകില്ലെന്നാണ് ജില്ലയിലെ കർഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.