പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ല് സംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാമ്പി 501, മണ്ണാര്‍ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഒന്നാംവിള നെല്ല് സംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61,385 കര്‍ഷകരാണ്. ഏറ്റവുമധികം പേര് രജിസ്റ്റര്‍ ചെയ്തത് ആലത്തൂര്‍ താലൂക്കിലാണ് -24,994 പേര്. ചിറ്റൂര്‍ താലൂക്കില്‍ 19,757, പാലക്കാട് 14,406, ഒറ്റപ്പാലം 1356, പട്ടാമ്പി 852, മണ്ണാര്‍ക്കാട് 20 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്കുകള്‍.
സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കുമെന്നും അതിനുള്ള അവസരം കര്‍ഷകര്‍ക്കുണ്ടെന്നും ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ഇത്തവണ സംഭരണം നേരേത്ത ആരംഭിച്ചതിനാല്‍ രജിസ്ട്രേഷന് 65,000ത്തിനു മുകളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.