നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി, പണം വിതരണം നാളെ മുതല്‍

തിരുവനന്തപുരം: നെല്ലു സംഭരണ പദ്ധതിപ്രകാരം കര്‍ഷകരില്‍ സപ്ലൈകോ നിന്നും 2022–23 ഒന്നാം വിള സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാന്‍ ബാക്കിയുള്ള പണം വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും. 195 കോടി രൂപ വിതരണം ചെയ്യാനുള്ളത്. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നതിനായി കേരള ബാങ്ക് സപ്ലൈകോയുമായി കരാറില്‍ ഒപ്പു​െവച്ചു.

76611 കര്‍ഷകരില്‍ നിന്നായി 2.3 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 46,314 കര്‍ഷകര്‍ക്കായി 369.36 കോടി രൂപ കൊടുത്ത് തീര്‍ത്തിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കര്‍ഷകര്‍ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം. ഒരു കിലോ ഗ്രാം നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് ലഭിക്കുക. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലായായി സംസ്ഥാനത്ത് നല്‍കി വരുന്നത്.

Tags:    
News Summary - Paddy procurement: Supplyco enters into agreement with Kerala Bank, disbursement of money from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.