കട്ടപ്പന: കേരളത്തിലെ കർഷകർക്ക് പ്രതീക്ഷനൽകി കുരുമുളകിെൻറ വില ഉയരുന്നു. രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 400 രൂപയായിരുന്ന കുരുമുളക് വില 430 രൂപയിലേക്കാണ് ഉയർന്നത്. കിലോഗ്രാമിന് ശരാശരി 30 രൂപയുടെ വർധനയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്.
നവംബർ ആദ്യവാരം ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കാനിരിക്കെ വരും ദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഗുണനിലവാരം കൂടിയ ബോൾഡ് മുളകിന് കിലോഗ്രാമിന് 440 രൂപവരെ വിലയുണ്ട്.
ഓഫ് സീസൺ ആയതിനാൽ പുതിയ കുരുമുളകിെൻറ മാർക്കറ്റിലേക്കുള്ള വരവിന് ഇനിയും മൂന്നുമാസംകുടി കാത്തിരിക്കേണ്ടിവരും. അതിനാൽ ഇപ്പോഴത്തെ ഡിമാൻഡ് വരും ദിവസങ്ങളിലും നിലനിൽക്കുമെന്നാണ് കർഷകരുടെ പ്രതീഷ.
കിലോഗ്രാമിന് 500 രൂപയിൽ താഴെ വിലയുള്ള കുരുമുളകിെൻറ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി വിദേശവ്യാപാര ഡയറക്ടർ ജനറൽ മുമ്പിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെയാണ് അടുത്തകാലത്ത് വില ഉയരുന്നത്. നിരോധനം മറികടന്ന് ഇറക്കുമതി നടത്തിയ വ്യപരികൾക്കെല്ലാം വൻതോതിൽ പിഴ ഇടാക്കിയ നടപടിയെ തുടർന്ന് ഇറക്കുമതി നിർത്തിെവക്കാൻ വ്യാപാരികൾ നിർബന്ധിതരായി. ഇതാണ് കുരുമുളകിന് പെട്ടെന്ന് വില ഉയരാൻ സഹായിച്ചത്. സർക്കാറിെൻറ കർശന നടപടി തുടർന്നാൽ വില വീണ്ടും ഉയരുമെന്നാണ് വിപണിയിലെ സൂചന. വിയറ്റ്നാമിൽനിന്നുള്ള കുരുമുളകിെൻറ ശ്രീലങ്കയിലൂടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർധിച്ചതും നേപ്പാൾ, ബർമ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികളിലൂടെ ഇന്ത്യയിലേക്കുള്ള കുരുമുളകിെൻറ കള്ളക്കടത്ത് വർധിക്കുകയും ചെയ്തതോടെ ഇന്ത്യൻ കുരുമുളകിെൻറ വില കുത്തനെ താഴ്ന്നിരുന്നു. ഒരുഘട്ടത്തിൽ കുരുമുളക് വ്യാപാരികൾ വാങ്ങാത്ത സ്ഥിതിയും വന്നിരുന്നു.
ആഭ്യന്തര മാർക്കറ്റിൽ ഇനിയും ഉയരും
കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കട്ടപ്പന മാർക്കറ്റിൽ ശനിയാഴ്ച കിലോഗ്രാമിന് 420 മുതൽ 430 രൂപയിലേക്ക് വരെ കുരുമുളക് വില ഉയർന്നു. ആഭ്യന്തര മാർക്കറ്റിൽ കുരുമുളകിെൻറ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഈ വർഷം വിയറ്റ്നാമിൽ കുരുമുളക് ഉൽപാദനം കുറയുമെന്ന സൂചനകളും വില ഉയരാൻ സഹായിച്ചിട്ടുണ്ട്. കിലോഗ്രാമിന് 500 രൂപയെങ്കിലും കിട്ടിയെങ്കിലെ കർഷകർക്ക് കൃഷി ലാഭകരമാകൂ.
അഞ്ചുവർഷം മുമ്പ് 650
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുരുമുളകിെൻറ ഉപയോഗം കൂടുതലായതിനാൽ ദീപാവലി സീസണിൽ സാധാരണവില ഉയരാറുണ്ടെങ്കിലും അഞ്ചുവർഷം മുമ്പ് ദീപാവലിക്കുശേഷവും മികച്ച വിലയിലേക്ക് കുതിക്കുന്ന സ്ഥിതിയായിരുന്നു. ഇന്ത്യയിൽ കുരുമുളകിന് 60,000 ടൺ ആഭ്യന്തര ഉപഭോഗം ഉണ്ടെങ്കിലും മുൻവർഷങ്ങളിൽ കേരളത്തിലെ ഉൽപാദനം 40,000 ടൺ ആണ്. കർണാടക ഒഴികെ ഇതര സംസ്ഥാനങ്ങളിൽ കാര്യമായ ഉൽപാദനമില്ല. കേരളത്തിലെ ഉൽപാദനം കുറയുന്നതുമുമ്പ് വിപണിയിൽ വില പ്രതിഫലിച്ചിരുന്നെങ്കിലും ഇറക്കുമതി വർധിച്ചതോടെ അത് ഇല്ലാതാകുകയും വിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാതെ വരുകയുമായിരുന്നു. തൊഴിലാളികളുടെ കൂലിയിലും രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലയും ഉയർന്നിട്ടുണ്ട്.
പൂപ്പൽ രോഗവും ലിറ്റർ വെയിറ്റും
തുടർച്ചയായി മഴപെയ്തതിനാൽ കുരുമുളകിൽ ഈർപ്പത്തിെൻറ അംശം കൂടുതലാകുകയും പൂപ്പൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിെൻറ ഫലമായി കുരുമുളകിെൻറ ലിറ്റർ വെയിറ്റ് കൂടുന്നതിനാൽ പൂപ്പൽ ബാധിച്ച മുളക് വ്യാപാരികൾ വാങ്ങാൻ മടിക്കും. സാധാരണ കാലാവർഷകലത്താണ് ഇതുണ്ടാകുക. സാധാരണ നല്ലപോലെ ഉണങ്ങിയ ഒരു ലിറ്റർ കുരുമുളക് തൂക്കിനോക്കിയാൽ 550 ഗ്രാം കാണും.എന്നാൽ, ഈർപ്പം ബാധിച്ച കുരുമുളക് ഒരുലിറ്ററിന് 510 ഗ്രാമിൽ കുറവായിട്ടാണ് കാണുന്നത്.
കുരുമുളക്
വിലയിലെ ചാഞ്ചാട്ടം
2014 ഏപ്രിൽ 710
2015 ജൂലൈ 640
2016 ഒക്ടോബർ 681
2017 ജനുവരി 654
2018 മേയ് 450
2019 ജനുവരി 340
2020 മേയ് 360
2021 മാർച്ച് 410
2021 ഒക്ടോബർ 430
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.