മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ന്റെ കോ​പ്പി

ക​ൽ​പ​റ്റ: ചോ​ള​ത്ത​ണ്ട്, പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ല്‍ എ​ന്നി​വ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ക​ർ​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ർ ജി​ല്ല ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യ​തോ​ടെ വെ​ട്ടി​ലാ​യ വ​യ​നാ​ട്ടി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി പ​ര​സ്പ​രം പോ​ർ​വി​ളി ന​ട​ത്തി ഇ​ട​ത് വ​ല​ത് പാ​ർ​ട്ടി​ക​ൾ.

ഗു​രു​ത​ര​മാ​യ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി മൗ​നം വെ​ടി​ഞ്ഞ്‌ നി​ല​പാ​ട്‌ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം. നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ.​ഡി.​എ​ഫ്‌ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ചൊ​വ്വാ​ഴ്ച പൊ​ൻ​കു​ഴി​യി​ൽ നി​ന്ന് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ, നി​രോ​ധ​നം നീ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യും ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി​യും ഇ​ട​പെ​ടേ​ണ്ട​തി​ന് പ​ക​രം ക​ര്‍ണാ​ട​ക​യി​ലേ​ക്ക് എ​ല്‍.​ഡി.​എ​ഫ് മാ​ര്‍ച്ച് ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നാ​ണ് യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം. പ്ര​ശ്‌​ന​ത്തി​ന്റെ ഗൗ​ര​വം ക​ർ​ണാ​ട​ക​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന ടി. ​സി​ദ്ദീ​ഖ്‌ എം.​എ​ൽ.​എ ക​ർ​ണാ​ട​ക​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടാ​ണ്‌ വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് ജി​ല്ല ക​ൺ​വീ​ന​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ഈ ​വി​ഷ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മ​ന്ത്രി ചി​ഞ്ചു റാ​ണി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​ണെ​ന്നും ഇ​തു​വ​രെ ഒ​രു ഇ​ട​പെ​ട​ലും മ​റു​പ​ടി​യും മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്ത്നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ടി. ​സി​ദ്ദീ​ഖ്‌ എം.​എ​ല്‍.​എ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫ് പ​ച്ച​ക്കള്ളം ഉ​യ​ർ​ത്തി ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന പു​ച്ഛി​ച്ചു ത​ള്ളു​ന്നു​വെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ​യും സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​റി​നെ​യും നേ​രി​ല്‍ ക​ണ്ടി​രു​ന്നു​വെ​ന്നും ടി. ​സി​ദ്ദീ​ഖ് അ​റി​യി​ച്ചു. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ചോ​ളത്തണ്ട്, വൈ​ക്കോ​ൽ, നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​ർ 27ന് ​ത​ന്നെ മ​ന്ത്രി ചി​ഞ്ചു റാ​ണി ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ, റ​വ​ന്യൂ മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി.​പി.​ഐ ജില്ല സെക്രട്ടറി ഇ.​ജെ. ബാ​ബു പ​റ​ഞ്ഞു.

ക​ത്തി​ന്റെ കോ​പ്പി​യും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. മ​ന്ത്രി​യും സം​സ്ഥാ​ന സ​ർ​ക്കാ​റും ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് എം.​എ​ൽ.​എ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന ര​ഹി​ത​വും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​വു​മാ​ണെ​ന്നും ഇ.​ജെ. ബാ​ബു കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ തീ​രു​മാ​നം വ​ന്ന​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​റി​ൽ ഇ​ട​പെ​ട്ട് പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് പ​ക​രം സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്. ഉ​ത്ത​ര​വ് വ​ന്ന സ​മ​യ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി എം.​പി മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. എം.​പി​യെ കൊ​ണ്ട് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ത്താ​ൻ ഡി.​സി.​സി നേ​തൃ​ത്വ​വും എം.​എ​ൽ.​എ​യും ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ പ​റ​യു​ന്ന​ത് എ​ല്‍.​ഡി.​എ​ഫ് ക​ര്‍ണാ​ട​ക​യി​ലേ​ക്ക​ല്ല മാ​ര്‍ച്ച് ന​ട​ത്തേ​ണ്ട​തെ​ന്നും പ​ക​രം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ ഓ​ഫി​സു​ക​ളി​ലേ​ക്കും സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​മെ​തി​രെ​യാ​ണ് സ​മ​രം ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ്.

സ​ര്‍ക്കാ​റി​നോ​ട് ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ന് പ​ക​രം എ​ല്‍.​ഡി.​എ​ഫ് മാ​ര്‍ച്ച് ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത് ക​ര്‍ണാ​ട​ക സ​ര്‍ക്കാ​റി​നെ പ്ര​കോ​പി​പ്പി​ക്കാ​നേ ഉ​പ​ക​രി​ക്കൂ​വെ​ന്നും അ​വി​ടെ കാ​ല​ങ്ങ​ളാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് യു.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്.

ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്കാ​ന്‍ ഇ​ട​പെ​ട​ണം –മ​ന്ത്രി ചി​ഞ്ചു​റാ​ണി

ക​ൽ​പ​റ്റ: ക​ർ​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ള്‍ക്കു​ള്ള ചോ​ള​ത്ത​ണ്ടും തീ​റ്റ​പ്പു​ല്ലും കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം ക​ർ​ണാ​ട​ക സ​ര്‍ക്കാ​റി​ന് ക​ത്തു​ന​ല്‍കി.

ന​വം​ബ​ര്‍ 27നാണ് മ​ല​ബാ​റി​ലെ​യും പ്ര​ത്യേ​കി​ച്ച് വ​യ​നാ​ട്ടി​ലെ ക്ഷീ​ര​കാ​ര്‍ഷി​ക മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും പി​ന്‍വ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി കൃ​ഷ്ണ ബൈ​ര​ഗൗ​ഡ​ക്ക് ക​ത്തു​ന​ല്‍കി​യ​ത്.

തീ​റ്റ​പ്പു​ല്ല് ഉ​ൽപാ​ദ​ന​ത്തി​ന​ട​ക്കം സ​ബ്‌സിഡി​യും ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ക്കും ക​ര്‍ഷ​ക​ര്‍ക്കും അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​തു​പ്ര​കാ​രം ഒ​ട്ടേ​റെ ക​ര്‍ഷ​ക​ര്‍ ക​ർ​ണാ​ട​ക​യി​ലെ അ​തി​ര്‍ത്തി ജി​ല്ല​ക​ളി​ല്‍ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് തീ​റ്റ​പ്പു​ല്ല് കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ക​ര്‍ഷ​ക​ർ​ക്ക് വ​രു​മാ​ന മാ​ര്‍ഗ​മാ​യി​രു​ന്നു.

പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​ര്‍ക്കും അ​ല്ലാ​ത്ത ക​ര്‍ഷ​ക​ര്‍ക്കു​മെ​ല്ലാം തീ​റ്റ​പ്പു​ല്ല് ക​ർ​ണാ​ട​ക അ​തി​ര്‍ത്തി ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് പു​തി​യ നി​യ​ന്ത്ര​ണം വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് ഇ​ള​വ് ന​ല്‍കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ച്ചു; വെ​ട്ടി​ലാ​യി ക്ഷീ​ര​ക​ര്‍ഷ​ക​ർ

ക​ൽ​പ​റ്റ: നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ശ​രി​ക്കും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് വ​യ​നാ​ട്ടി​ലെ ക്ഷീ​ര​ക​ര്‍ഷ​ക​ർ. പാ​ല​ക്കാ​ടി​ന് പു​റ​മെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്ഷീ​ര​ക​ര്‍ഷ​ക​രു​ള്ള ജി​ല്ല​യാ​ണ് വ​യ​നാ​ട്. ക​ർ​ണാ​ട​ക​യു​ടെ നി​യ​ന്ത്ര​ണം ചെ​റു​കി​ട സം​രം​ഭം എ​ന്ന നി​ല​ക്ക് ഫാ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്.

ക​ര്‍ണാ​ട​ക​യി​ല്‍ മ​ഴ കു​റ​യു​ക​യും വ​ര​ള്‍ച്ച ഉ​ണ്ടാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ചോ​ള​ത്ത​ണ്ട്, ചോ​ളം, വൈ​ക്കോ​ല്‍ തു​ട​ങ്ങി​യ​വ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വ​യ​നാ​ട്ടി​ലെ ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ച്ചി​രു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​വ​രു​ടെ തൊ​ഴി​ലി​നെ​യും നി​രോ​ധ​നം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ര​വ് നി​ല​ച്ചാ​ല്‍ ത​ങ്ങ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് െഡ​യ​റി​ഫാം ന​ട​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ു. പ​ച്ച​പ്പ് വി​ടു​ന്ന​തി​ന് മു​മ്പ് പ​ശു​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന​ത് കാ​ലി​ത്തീ​റ്റ​യു​ടെ​യും പ​ച്ചപ്പുല്ലി​ന്റെ​യും ഗു​ണം ഒ​രു​പോ​ലെ ല​ഭി​ക്കും.

അ​തി​നാ​ൽ നി​ര​വ​ധി ക​ര്‍ഷ​ക​രാ​ണ് ദി​വ​സ​വും ചോ​ള​ത്ത​ണ്ട് ഇ​റ​ക്കു​ന്ന​ത്. പാ​ലു​ല്‍പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഭൂ​രി​പ​ക്ഷം ക്ഷീ​ര​ക​ര്‍ഷ​ക​രും പ​ച്ച​പ്പു​ല്ലി​ന് പ​ക​രം ചോ​ള​ത്ത​ണ്ടാ​ണ് ന​ല്‍കു​ന്ന​ത്. നി​രോ​ധ​നം വ​രു​ന്ന​തി​ന് മു​മ്പ് എ​ത്തി​ച്ച കാ​ലി​ത്തീ​റ്റ വെ​ച്ചാ​ണ് ഇ​പ്പോ​ള്‍ ചെ​റു​കി​ട ഫാ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ നി​രോ​ധ​നം തു​ട​ര്‍ന്നാ​ല്‍ ഫാ​മു​ക​ള്‍ പൂ​ട്ടേ​ണ്ടി വ​രു​മോ എ​ന്ന​താ​ണ് ആ​ശ​ങ്ക.

കാ​ലാ​നു​സൃ​ത​മാ​യി പാ​ലി​ന് വി​ല വ​ര്‍ധി​ക്കാ​തി​രി​ക്കു​ക​യും അ​തേ​സ​മ​യം ബാ​ഗു​ക​ളി​ല്‍ വ​രു​ന്ന കാ​ലി​ത്തീ​റ്റ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വി​ല വ​ര്‍ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ചോ​ള​ത്ത​ണ്ടി​നെ​യാ​യി​രു​ന്നു ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ട്ടു വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ക​ര്‍ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​യ​നാ​ട്ടി​ൽ ചോ​ള​ത്ത​ണ്ട് കാ​ലി​ത്തീ​റ്റ​യാ​യി എ​ത്തു​ന്നു​ണ്ട്.

ക​ര്‍ണാ​ട​ക​യി​ലെ ചോ​ളം ക​ര്‍ഷ​ക​ര്‍ മ​ല​യാ​ളി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കാ​ലി​ത്തീ​റ്റ എ​ത്തി​ക്കു​ന്ന​ത്. ചോ​ളം വി​ള​വെ​ടു​ത്ത് ഉ​ണ​ക്കി വി​ല്‍ക്കു​ന്ന​തി​നേ​ക്കാ​ള്‍ ത​ണ്ട് വെ​ട്ടി​വി​ല്‍ക്കു​ന്ന​താ​ണ് ത​ങ്ങ​ള്‍ക്ക് ലാ​ഭ​മെ​ന്ന് ക​ര്‍ണാ​ട​ക​യി​ലെ ക​ര്‍ഷ​കും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​ത്തെ കൂ​ടി​യാ​ണ് നി​രോ​ധ​നം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Political tug-of-war in Wayanad holding on to corn stalks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.