പെരിന്തൽമണ്ണ: കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ ഗ്രോബാഗ് ഒഴിവാക്കി മൺചട്ടികളും കയർ പിത്ത് ചട്ടികളും എച്ച്.ഡി.പി.ഇ കണ്ടെയ്നറുകളും വരുന്നു. ഹൈഡെൻസിറ്റി പോളിഎത്തിലീൻ (എച്ച്.ഡി.പി.ഇ) ചെടിച്ചട്ടി നിർമാണ ഏജൻസി ഇതിന്റെ സാധ്യത വിശദമാക്കി കൃഷിവകുപ്പിനെ സമീപിച്ചിട്ടുണ്ട്. എച്ച്.ഡി.പി.ഇ ചെടിച്ചട്ടിയുടെ നിർമാണവും വിതരണവും കുടുംബശ്രീ വഴി നടപ്പാക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തിൽ കുടുംബശ്രീ ഡയറക്ടർ റിപ്പോർട്ട് നൽകും. അതേസമയം, കാർഷിക സർവകലാശാല ഇക്കാര്യത്തിൽ പഠനമൊന്നും നടത്തിയിട്ടില്ലെന്ന് കൃഷിവകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ച് ഇവ വാങ്ങാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. തുടർന്ന് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ആൻഡ് ടെക്നോളജിയുമായി (സി.ഐ.പി.ഇ.ടി) ബന്ധപ്പെട്ട് ഇത്തരം ചെടിച്ചട്ടികളുടെ ഉപയോഗസാധ്യത തേടി.
അഞ്ചു വർഷത്തേക്ക് ഈട് നിൽക്കുന്നതാണെന്നും പരിസ്ഥിതിദോഷം ഉണ്ടാവില്ലെന്നും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം എച്ച്.ഡി.പി.ഇ ചെടിച്ചട്ടികൾ ശിപാർശ ചെയ്യാമെന്നാണ് കൃഷിവകുപ്പ് നിലപാട്. 10 ഇഞ്ച് ഉയരവും അഞ്ച് എം.എം കനവും 450 ഗ്രാം തൂക്കവുമുള്ള ചട്ടിക്ക് 140 രൂപയാണ് പരമാവധി ഈടാക്കാവുന്ന വില. ചെടിച്ചട്ടികളിൽ നിറക്കേണ്ട വസ്തുവിന് 60 രൂപ അധികമായി നൽകാം. അഞ്ചുവർഷ ഗാരന്റി വേണം. ഇക്കാര്യങ്ങൾ ചേർത്ത് മാർഗരേഖ ഇറക്കാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.