പുൽപള്ളി: വളർത്തുമത്സ്യങ്ങൾക്ക് വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ നിലനിൽപിനായി പാടുപെടുന്നു. ക്രിസ്മസ് കാലത്ത് വില ഇടിഞ്ഞതിനെത്തുടർന്ന് കർഷകർ നേരിട്ട് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ മത്സ്യവിൽപന ആരംഭിച്ചു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഫിഷ് ഫാർമേഴ്സ് റിലീഫ് ഫോറത്തിെൻറ കീഴിലാണ് മത്സ്യവിൽപന.
കട്ല, റോഹു, ചെമ്പല്ലി, വാള തുടങ്ങിയ മത്സ്യങ്ങളാണ് കർഷകർ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. വയനാട്ടിൽ കൂടുതലായി കർഷകർ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പൊതു മാർക്കറ്റിൽ പുഴമത്സ്യങ്ങൾക്ക് ശരാശരി 250 രൂപ വരെ വില നൽകണം. എന്നാൽ, കർഷകർ ഉൽപാദിപ്പിക്കുന്ന മീനിന് 150 മുതൽ 175 രൂപ വരെയാണ് ലഭിക്കുന്നത്.
ഇത് കൂലിച്ചെലവ്, പരിപാലന ചെലവ് എന്നിവ കണക്കാക്കുമ്പോൾ നഷ്ടമാണെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ന്യായമായ വിലക്ക് വിപണിയിലടക്കം മത്സ്യങ്ങളെ ജീവനോടെ എത്തിച്ച് വിൽപന നടത്തുന്നത്. കിലോക്ക് 180 രൂപ തോതിലാണ് വിൽപന. ക്രിസ്മസ്, ന്യൂഇയർ വരെ വിൽപന നടത്താനാണ് കർഷകരുടെ തീരുമാനം. മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് മത്സ്യകർഷകർ പറയുന്നു.ഫിഷ് ഫാർമേഴ്സ് റിലീഫ് ഫോറത്തിെൻറ കീഴിലെ മത്സ്യവിൽപന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.