നന്മണ്ട: രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കാർഷികമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് രാഷ്ട്രീയനേതാവായ രാജീവൻ കൊളത്തൂർ. കോൺഗ്രസ് ജില്ല കമ്മിറ്റി അംഗമായ രാജീവൻ ഗ്രാമത്തിന്റെ പച്ചപ്പ് നിലനിർത്താൻ മുന്നിട്ടിറങ്ങുന്നു. ഗ്രാമത്തിൽ ഇന്ന് തരിശ്ശായി കിടക്കുന്ന നെൽപാടങ്ങളില്ല. സമ്മിശ്ര കർഷകനായ രാജീവന്റെ കൃഷിയിടങ്ങൾ സന്ദർശിക്കുന്ന ഏതൊരു കർഷകനെയും കൃഷിരംഗത്ത് നിലയുറപ്പിക്കാനുതകുന്ന വിധത്തിലുള്ള ബോധവത്കരണമാണ് നൽകുക.
ആട്, പശു, കോഴി എന്നിവ വളർത്തുന്നതിന് പുറമെ വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നു. ഔഷധഗുണമുള്ള നെൽകൃഷിയാണ് പ്രധാന കൃഷി. കൊളത്തൂരിലെ കുറുന്താർ പാടത്തിന്റെ ഹരിതശോഭ തന്നെ രാജീവന്റെ കൃഷിയിടമാണ്. കപ്പയും കൂർക്കയും ചേമ്പും ചേനയും ഇടവിളകൃഷിയായുണ്ട്.
നേന്ത്രവാഴ, ഞാലിപ്പൂവൻ, കദളി, പൂജകദളി, വെണ്ണിർ കുന്നൻ, തൈത്രാണി, മൈസൂരി, ചെങ്കദളി, പൂവൻ, മല മന്നൻ, റോബസ്റ്റ് എന്നിങ്ങനെ വിവിധയിനം വാഴകളും കൃഷി ചെയ്യുന്നു. റിട്ട. സ്കൂൾ ജീവനക്കാരനായ രാജീവന്റെ ഭാര്യ സിന്ധുവും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.