കോലഞ്ചേരി: മൂന്ന് പതിറ്റാണ്ടായി ഇഴപിരിയാത്ത കുട്ടുകാരാണ് രാമൻ നായരും 'ടില്ലറും'. കോലഞ്ചേരിക്കടുത്ത് കറുകപ്പിള്ളിയെന്ന കാർഷികഗ്രാമത്തിന് സുപരിചിതരാണ് ഇരുവരും. 30 വർഷമായി മേഖലയിലെ പാടശേഖരത്തിൽ കൃഷിക്ക് നിലമൊരുക്കുന്നത് 'ഇരുവരും' ചേർന്നാണ്. കറുകപ്പിള്ളി രണ്ടാം തേക്കിൽ കർഷകനായ ആർ.കെ. രാമൻ നായർക്ക് 1992ൽ നിർമിച്ച കാംകോയുടെ ടില്ലർ മൂന്ന് പതിറ്റാണ്ടായി കൂടപ്പിറപ്പ് തന്നെയാണ്. കൃഷിതന്നെയാണ് രാമൻ നായരുടെയും കുടുംബത്തിെൻറയും ഏക വരുമാനമാർഗം.
സ്വന്തമായി 53 സെേൻറാളം വയൽ കൂടാതെ പാട്ടത്തിനെടുത്ത പത്തേക്കറോളം ഭൂമിയിലും ഇദ്ദേഹം കൃഷി ചെയ്തുവരുന്നു. നേരം പുലർന്നാൽ ഇരുട്ട് വീഴുന്നതുവരെ വയലിൽ തന്നെ. ചെറിയ ക്ലാസിൽ പഠനം നിർത്തിയ രാമന് പിന്നീട് തയ്യലായിരുന്നു ജോലി. തയ്യൽ ജോലിയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടാണ് ഇദ്ദേഹത്തെ പൂർണസമയ കൃഷിക്കാരനാക്കി മാറ്റിയത്. കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി 1992ലാണ് ആലുവ അത്താണിയിലുള്ള കാംകോയിൽനിന്ന് പവർ ടില്ലർ വാങ്ങിയത്. ഇതിെൻറ പരിശീലനവും പൂർത്തിയാക്കിയതോടെ പതിറ്റാണ്ടുകളായി രാമൻ നായരുടെ കൂടപ്പിറപ്പാണ് പവർ ടില്ലർ. സർക്കാറിെൻറ പല പദ്ധതികളിൽ വന്ന് പിന്നീട് കണക്കുപോലുമില്ലാതെ അനാഥമായി തുരുമ്പെടുത്ത് നശിക്കുന്ന ടില്ലറുകൾ ഉള്ള നാട്ടിലാണ് 30 വർഷമായി ഇദ്ദേഹം ഈ ടില്ലർ പൊന്നുപോലെ സംരക്ഷിക്കുന്നത്. ഇതിെൻറ രജിസ്ട്രേഷൻ മുതൽ സകല പേപ്പറുകളും ഭദ്രമായി സൂക്ഷിച്ചുവരുന്ന രാമൻ ചെറിയ അറ്റകുറ്റപ്പണികളും സ്വന്തമായാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.