നാദാപുരം: അപൂർവ സസ്യ ഇനമായ ഈന്തുകൾക്ക് വ്യാപക രോഗം. അജ്ഞാതരോഗം കാരണം നാദാപുരം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇവ കൂട്ടത്തോടെ ഉണങ്ങുകയാണ്. തുടക്കത്തിൽ പട്ടകൾക്കാണ് രോഗം കണ്ടുവരുന്നത്. ക്രമേണ മരം തന്നെ ഉണങ്ങിനശിക്കുന്നു. ചെക്യാട്, തൂണേരി, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിലാണ് രോഗം വ്യാപകമായി കാണുന്നത്.
തനിയെ വളരുന്ന ഈന്ത്മരം വംശനാശ ഭീഷണി നേരിടുന്ന സസ്യഗണത്തിൽപെടുന്നവയാണ്. വർഷങ്ങളുടെ പ്രായവും മരങ്ങൾക്കുണ്ടാവും. നൂറോളം രോഗങ്ങൾക്ക് ഔഷധമായി ഇതിൽനിന്ന് ലഭിക്കുന്ന കായകൾ ഉപയോഗിക്കുന്നതായി പഴമക്കാർ പറയുന്നു. ഈന്തുകളുടെ നാശം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല സെക്രട്ടറി നസീർ വളയം ആവശ്യപ്പെട്ടു.
ഇതുസംബന്ധമായ നിവേദനം നാദാപുരം എം.എൽ.എ ഇ.കെ. വിജയന് സ്വതന്ത്ര കർഷകസംഘം മണ്ഡലം സെക്രട്ടറി അബ്ദുല്ല വല്ലൻകണ്ടത്തിൽ, കുഞ്ഞബ്ദുല്ല പൂളോള്ളതിൽ, വി.വി.കെ ജാതിയേരി, ടി.എ. സലാം എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.