ഗ​വേ​ഷ​ണ​ത്തി​നാ​യി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ വ​ള​ർ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ള്‍. ഇൻസെറ്റിൽ വീ​ണ മാ​ത്യു

നാടന്‍ നെല്ലിനങ്ങളുടെ ഔഷധ-പോഷക ഗുണങ്ങള്‍; ശ്രദ്ധേയ പഠനവുമായി കാലിക്കറ്റിലെ ഗവേഷക സംഘം

തേ​ഞ്ഞി​പ്പ​ലം: പ്രാ​ദേ​ശി​ക നെ​ല്ലി​ന​ങ്ങ​ളു​ടെ ഔ​ഷ​ധ-​പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന ഗ​വേ​ഷ​ണ റി​പ്പോ​ര്‍ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക സം​ഘം. സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​സ് ടി. ​പു​ത്തൂ​രി​ന്റെ കീ​ഴി​ല്‍ പി.​എ​ച്ച്ഡി വി​ദ്യാ​ര്‍ഥി​നി വീ​ണ മാ​ത്യു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്റെ റി​പ്പോ​ര്‍ട്ട് പ്ര​മു​ഖ ശാ​സ്ത്ര ഗ​വേ​ഷ​ണ പ്ര​സാ​ധ​ക​രാ​യ എ​ല്‍സേ​വ്യ​റി​ന്റെ ഫു​ഡ് ബ​യോ സ​യ​ന്‍സ് ശാ​സ്ത്ര ജേ​ണ​ലി​ന്റെ പു​തി​യ ല​ക്ക​ത്തി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ്രാ​ദേ​ശി​ക നെ​ല്‍വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ ചെ​റു​വ​യ​ല്‍ രാ​മ​ന്റെ പ​ക്ക​ല്‍നി​ന്ന് ശേ​ഖ​രി​ച്ച 15 പ്രാ​ദേ​ശി​ക ഇ​ന​ങ്ങ​ളും പ​ട്ടാ​മ്പി നെ​ല്ലു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച​തും വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​തു​മാ​യ സ​ങ്ക​ര ഇ​ന​ങ്ങ​ളും താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു പ​ഠ​നം. പ്രാ​ദേ​ശി​ക നെ​ല്ലി​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള അ​രി​യി​ല്‍ അ​മൈ​ലോ​സ് കൂ​ടു​ത​ല്‍ അ​ട​ങ്ങി​യ​തി​നാ​ല്‍ ടൈ​പ്പ് ര​ണ്ട് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന​താ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഇ​ന്‍സു​ലി​ന്‍ ഉ​ൽ​പാ​ദി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ഉ​ണ്ടാ​കു​ന്ന ടൈ​പ്പ് ര​ണ്ട് പ്ര​മേ​ഹം വ​ര്‍ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ല്‍ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ന് സ​ഹാ​യി​ക്കും.

സി​ങ്ക്, കാ​ല്‍സ്യം, റു​ബീ​ഡി​യം, സെ​ലി​നി​യം എ​ന്നി​വ​യും ഇ​വ​യി​ല്‍ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. നി​രോ​ക്‌​സീ​കാ​രി​ക​ളാ​യ ഫി​നോ​ലി​ക് സം​യു​ക്ത​ങ്ങ​ളും ഫ്‌​ളാ​വ​നോ​യി​ഡു​ക​ള്‍, ആ​ന്തോ​സ​യാ​നി​ന്‍ എ​ന്നി​വ​യും ഇ​വ​യെ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ക്കി മാ​റ്റു​ന്നു.

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ പോ​ളി ഹൗ​സി​ല്‍ നെ​ല്‍വി​ത്തു​ക​ള്‍ മു​ള​പ്പി​ച്ചാ​യി​രു​ന്ന പ​ഠ​നം. പോ​ള​ണ്ടി​ലെ റോ​ക്ലാ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു​ള്ള പീ​റ്റ​ര്‍ സ്റ്റെ​പി​ന്‍, വാ​ര്‍സാ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ലൈ​ഫ് സ​യ​ന്‍സ​സി​ലെ ഹാ​സിം എം. ​ക​ലാ​ജി എ​ന്നി​വ​രും പ​ഠ​ന​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Research team of University of Calicut published report on Medicinal properties of local rice plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.