ആ​യ​ഞ്ചേ​രി​യി​ലെ നെ​ൽ​പാ​ട​ങ്ങ​ൾ വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

നെൽകൃഷി വികസനം; ആയഞ്ചേരിയിൽ വിപുല പദ്ധതിക്ക് രൂപരേഖ തയാറാവുന്നു

ആയഞ്ചേരി: കുറ്റ്യാടി മണ്ഡലത്തിലെ നെൽകൃഷി വികസനവുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ രൂപവത്കരിച്ച നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിദഗ്ധ സംഘം പാടശേഖരങ്ങളിൽ സന്ദർശനം നടത്തി.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തറോപ്പൊയിൽ, കടമേരി പാടശേഖരങ്ങളുൾപ്പെടെ 1600 ഏക്കറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിനുള്ള ശാസ്ത്രീയപഠനത്തിന് ജലസേചന വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് തറോപ്പൊയിൽ പാഠശേഖരത്തിലെത്തി പഠനത്തിന് തുടക്കം കുറിച്ചത്.

വടകര താലൂക്കിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ആയഞ്ചേരി പാടശേഖരത്തിൽ വെള്ളക്കെട്ട് കാരണം നെൽകൃഷി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് പൂർവസ്ഥിതിയിലേക്കെത്തിക്കാനുള്ള പ്രവർത്തനത്തിനുള്ള തുടർ പഠനത്തിന് വിദഗ്ദ സംഘം വരുംദിവസങ്ങളിൽ ആയഞ്ചേരിയിൽ ക്യാമ്പ് ചെയ്ത് പദ്ധതി തയാറാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ജലസേചന വകുപ്പ് അസി. എൻജിനീയർ രാജ്മോഹൻ, വാർഡ് അംഗം ലിസ പുനയം കോട്ട്, എം. കണ്ണൻ, ടി. കൃഷ്ണൻ, കെ.എം. വേണു, നിടുപ്രത്ത് ശങ്കരൻ, ടി.പി. ഹമീദ്, മുണ്ടോത്ത് മൂസ, ഓവർസിയർ സുമേഷ് എന്നിവർ പഠനസംഘത്തോടൊപ്പം നെൽപാടം സന്ദർശിച്ചു.

Tags:    
News Summary - rice cultivation development-new project prepared in Ayanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.