പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ലുസംഭരണ മുന്നൊരുക്കത്തിൽ കാലതാമസം വരുത്തി സപ്ലൈകോ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം സംഭരണം തുടങ്ങിയെങ്കിൽ, ഇത്തവണ ഒരുക്കം പാതിവഴിയിലാണ്. സംസ്ഥാനത്തെ മില്ലുടമകളുമായി ഇതുവരെ കരാറിലെത്താൻ കഴിഞ്ഞിട്ടില്ല.
ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ മലയോര മേഖലകളിലും കൊയ്ത്ത് ആരംഭിച്ചു. എന്നാൽ, സംഭരണം നീണ്ടുപോകുന്നത് കർഷകരെ സാരമായി ബാധിക്കും.
ഓരോ വർഷവും 52 സ്വകാര്യമില്ലുകളാണ് സപ്ലൈകോക്കുവേണ്ടി കർഷകരിൽനിന്ന് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത്. മില്ലുടമകളുടെ ആവശ്യങ്ങൾ ഇതുവരെ സർക്കാർ പരിഗണിക്കാത്തതിനാൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സംഭരണം സുഗമമായി നടത്തുന്നതിന് കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റുമാരെ പാഡി പ്രൊക്യുർമെന്റ് ജീവനക്കാരായി നിയമിച്ച് ഉത്തരവായെങ്കിലും ജീവനക്കാരുടെ പുനർവിന്യാസവും ഇതുവരെ നടന്നിട്ടില്ല. സംഭരണം നീണ്ടുപോയാൽ കൊയ്തെടുത്ത നെല്ല് ഓപൺ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.