തൃശൂർ: വൈകാതെ തെങ്ങുകയറാൻ യന്ത്രമനുഷ്യൻ വീട്ടിലെത്തും. കാർഷിക സർവകലാശാലയുടെ നാളികേരാധിഷ്ഠിത നൈപുണ്യ വികസന േപ്രാജക്ടിന് കീഴിലെ ഗവേഷണവും സംരംഭകത്വവും ഉൾപ്പെടുത്തിയുള്ള പദ്ധതികളുടെ ഭാഗമായാണ് തെങ്ങുകയറാൻ യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുക്കുന്നത്.
ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി. പരീക്ഷണഘട്ടത്തിൽ തെങ്ങിൽ കയറി തേങ്ങ മുറിച്ചിടാൻ യന്ത്രമനുഷ്യന് സാധിച്ചിട്ടുണ്ട്. പക്ഷേ പൂർണ സജ്ജമായിട്ടില്ലെന്നും വൈകാതെ പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി. കാർഷിക ശാസ്ത്രജ്ഞരുടെ വലിയ കൂട്ടായ്മയിലാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് പദ്ധതിയിലെ പ്രധാന യൂനിറ്റായ മണ്ണുത്തി കാർഷിക സർവകലാശാലക്ക് കീഴിലെ അഗ്രി ബിസിനസ് ഇൻകുബേറ്റർ യൂനിറ്റ് മേധാവി ഡോ. കെ.പി. സുധീർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.