അടിമാലി: വര്‍ഷങ്ങള്‍ക്കുശേഷം വിപണിയില്‍ റബറിന് ലഭിക്കുന്ന ഉയര്‍ന്ന വില ഹൈറേഞ്ചിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഹൈറേഞ്ചിലെ ഒരുവിഭാഗം കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായ റബര്‍ കൃഷി വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്. 180ൽ എത്തി റബര്‍ ഷീറ്റിെൻറ ശരാശരി വില.
മഴ കുറഞ്ഞതോടെ പലയിടത്തും കര്‍ഷകര്‍ ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് 250നടുത്തെത്തിയ റബര്‍ വില പിന്നീട് കുത്തനെ കൂപ്പുകുത്തുകയായിരുന്നു.
കൃഷി ആദായകരമല്ലാതായതോടെ തോട്ടങ്ങളില്‍ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തിെവച്ചു. കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും ഷീറ്റിന് വില വര്‍ധിച്ചുതുടങ്ങി. ഇപ്പോഴത്തേത് വര്‍ഷങ്ങള്‍ക്കുശേഷം റബറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. വിലയിടിവ്, ഉൽപാദനക്കുറവ്, കോവിഡ് തുടങ്ങി വിവിധ ഘടകങ്ങള്‍ ഇപ്പോഴത്തെ വില വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടാപ്പിങ് ആരംഭിച്ച് ഉൽപാദനം വര്‍ധിക്കുമ്പോള്‍ വീണ്ടും വിലയിടിവ് ഉണ്ടാകുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.