വില ഉയരങ്ങളിലേക്ക്; പ്രതീക്ഷയുടെ വാനിൽ റബർ കർഷകർ

കേ​ള​കം: ദീ​ർ​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം റ​ബ​ർ വി​ല ഗ്രേ​ഡ് റ​ബ​റി​ന് 168 രൂ​പ​യി​ലെ​ത്തി. ആ​ർ.​എ​സ്.​എ​സ് നാ​ലി​ന് 168 രൂ​പ​യി​ലാ​ണ് ഇ​ന്ന​ലെ ക​ച്ച​വ​ടം ന​ട​ന്ന​ത്.

ര​ണ്ടു​മാ​സം മു​മ്പാ​ണ് റ​ബ​ർ​വി​ല​യി​ൽ ഉ​ണ​ർ​വു ക​ണ്ടു​തു​ട​ങ്ങി​യ​ത്. 150 രൂ​പ മ​റി​ക​ട​ന്ന​ശേ​ഷം പി​ന്നീ​ട് വി​ല താ​ഴോ​ട്ട് പോ​യി​രു​ന്നി​ല്ല. റ​ബ​റി​‍െൻറ രാ​ജ്യാ​ന്ത​ര​വി​ല വ​ർ​ധി​ച്ച് 173 രൂ​പ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ലാ​റ്റ​ക്സ്‌ വി​ല ഉ​യ​ർ​ന്ന​തും റ​ബ​ർ, പാ​ൽ ആ​യി ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ​ക്കും ഏ​റെ ആ​ശ്വ​സ​മാ​യി.

ആ​ർ.​എ​സ്.​എ​സ് ഗ്രേ​ഡി​ൽ ഷീ​റ്റ് ത​യാ​റാ​ക്കി ന​ൽ​ക​ണ​മെ​ങ്കി​ൽ ഏ​ക​ദേ​ശം 15 മു​ത​ൽ 20 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക ചെ​ല​വു​ണ്ട്. എ​ന്നാ​ൽ, ലാ​റ്റ​ക്സാ​ക്കി ന​ൽ​കാ​ൻ ഈ ​ചെ​ല​വി​ല്ല. ഇ​ട​ക്കാ​ല​ത്ത് ലാ​റ്റ​ക്സ് വി​ല ഷീ​റ്റ് വി​ല​യേ​ക്കാ​ൾ വ​ള​രെ​യ​ധി​കം താ​ഴ്ന്നു​പോ​യി​രു​ന്നു. 80 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. ആ​ർ.​എ​സ്.​എ​സ് ഫോ​റി​നേ​ക്കാ​ൾ 30 മു​ത​ൽ 40 രൂ​പ വ​രെ വി​ല കു​റ​വാ​യി​രു​ന്നു.

ഇ​താ​ണ് ഇ​പ്പോ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള റ​ബ​ർ ഇ​റ​ക്കു​മ​തി ഇ​ല്ലാ​ത്ത​താ​ണ് സ്വാ​ഭാ​വി​ക റ​ബ​ർ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ചി​ല​പ്പോ​ൾ വി​ല ഇ​നി​യും ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

70 രൂ​പ​യി​ലേ​ക്ക്‌ താ​ണ ഒ​ട്ടു​പാ​ലി​നും ഇ​പ്പോ​ൾ 110 രൂ​പ ല​ഭി​ക്കു​ന്നു​ണ്ട്. ഷീ​റ്റ് വി​ല ഉ​യ​ർ​ന്ന​തോ​ടെ മി​ക്ക തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പി​ങ്‌ നി​ർ​ത്തി​യി​ട്ടി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​നു​വ​രി പ​കു​തി​യോ​ടെ റ​ബ​ർ​മ​ര​ങ്ങ​ൾ ഇ​ല​പൊ​ഴി​ക്കു​മ്പോ​ൾ ടാ​പ്പി​ങ്‌ നി​ർ​ത്തും. പി​ന്നീ​ട് ഏ​പ്രി​ൽ മാ​സ​ത്തി​ൽ പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്‌ പ​തി​വ്.

എ​ന്നാ​ൽ, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം മൂ​ലം ഇ​ല​പൊ​ഴി​ക്ക​ൽ വൈ​കി​യ​തും ഉ​യ​ർ​ന്ന വി​ല​യും കാ​ര​ണം മി​ക്ക​വ​രും ടാ​പ്പി​ങ്‌ നി​ർ​ത്തി​യി​ട്ടി​ല്ല. വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ.

Tags:    
News Summary - rubber price hike farmers in hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.