തൊടുപുഴ: റബർ വില 200 തൊട്ടെങ്കിലും വേണ്ടത്ര ഷീറ്റ് ഇല്ലാത്ത വിഷമത്തിലാണ് കർഷകർ. കനത്ത മഴയിൽ തോട്ടങ്ങളിൽ ടാപ്പിങ് നടക്കാതിരുന്നതാണ് കാരണം. മഴക്കാലത്ത് റബർ തോട്ടങ്ങൾ സജീവമാകാൻ വിലകൂടിയത് സഹായിച്ചു. തോട്ടങ്ങളിലെല്ലാം റെയിൻ ഗാർഡ് പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. മഴ മാറിനിൽക്കുന്നത് കർഷകർക്ക് ഗുണമാണ്.
കടുത്ത വേനലിൽ തോട്ടങ്ങളിൽ ഉൽപാദനം പകുതിയോളം ചുരുങ്ങിയിരുന്നു. ഇതിനൊപ്പം വിലയിലും കുറഞ്ഞതോടെ കർഷകർ നിരാശയിലായിരുന്നു. തുടർന്ന് മഴ കടുത്തതോടെ ടാപ്പിങ് നിർജീവമായതും വിപണിയിലേക്ക് ആവശ്യത്തിനനുസരിച്ച് റബർ എത്താത്തതുമാണ് വില വീണ്ടും ഉയരാൻ കാരണം. ഇടതടവില്ലാതെ മഴ പെയ്തതോടെ റെയിൻ-ഗാർഡ് ഇടാനുള്ള സാവകാശം കർഷകർക്ക് ലഭിച്ചിരുന്നില്ല. ഇതും ഉൽപാദനത്തെ ബാധിച്ചിരുന്നതായി വ്യാപാരികൾ പറഞ്ഞു. കുറച്ചുദിവസമായി കാര്യമയ മഴ ലഭിക്കാത്തത് റെയിൻ ഗാർഡ് ഇടാനുള്ള അവസരമൊരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.