ഓമശ്ശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ അങ്കണത്തിൽ കരനെൽകൃഷി ആരംഭിച്ചു.
വിദ്യാർഥികളിൽ കാർഷിക പരിസ്ഥിതി ആഭിമുഖ്യം വളർത്തുന്നതിനും നെൽകൃഷി നേരിൽ കാണുന്നതിനും കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിനുമാണ് സ്കൂൾ കാർഷിക-പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ കരനെൽകൃഷി ആരംഭിച്ചത്. 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ ഇനം വിത്താണ് വിതച്ചത്. കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന കരനെൽകൃഷിക്കാവശ്യമായ വിത്ത് പുതുപ്പാടി വിത്തുൽപാദന കേന്ദ്രത്തിൽനിന്നാണ് ശേഖരിച്ചത്.
കൃഷിപ്പാട്ടുകൾ പാടി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിത്തിടീൽ ആഘോഷമാക്കി മാറ്റി.
ഉദ്ഘാടനം മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, എം.പി.ടി.എ പ്രസിഡന്റ് ഭാവന വിനോദ്, കാർഷിക ക്ലബ് കൺവീനർ ജിജോ തോമസ്, പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യു, സ്റ്റാഫ് സെക്രട്ടറി ഷൈനി ജോസഫ്, സ്കൂൾ ലീഡർ പി. നഷ എന്നിവർ സംസാരിച്ചു.
അധ്യാപകരായ ജിൽസ് തോമസ്, വി.എം. ഫൈസൽ, ട്രീസമ്മ ജോസഫ്, സിന്ധു സഖറിയ, സി.കെ. ബിജില എന്നിവരും കാർഷിക ക്ലബിലെ വിദ്യാർഥികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.