കട്ടപ്പന: കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം ഏലക്ക ഓൺലൈൻ ലേലം നടത്തുന്നതിന് സ്പൈസസ് ബോർഡ്. ഇതിനായി പുതിയ സോഫ്റ്റ്വെയർ തയാറാക്കി. അടുത്ത ആഴ്ച മുതൽ മുതൽ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലും ഒരേസമയം ലേലം നടക്കും. ദിവസവും രണ്ട് ലേലങ്ങൾ നടക്കും.
ലേലം നടക്കുമ്പോൾ കേരളത്തിലെ വ്യാപാരികൾ പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾ ബോഡി നായ്ക്കന്നൂരിലും ഒരേസമയം ഓൺലൈൻ ലേലത്തിൽ പങ്കെടുക്കും. പുറ്റടി സ്പൈസസ് പാർക്കിൽ 60 വ്യാപാരികൾക്കും ബോഡി നായ്ക്കന്നൂരിൽ 100 വ്യാപാരികൾക്കും ഒരേസമയം ലേലത്തിൽ പങ്കെടുക്കാം. മുമ്പ് പുറ്റടിയിൽ മാത്രം ലേലം നടന്നപ്പോൾ പരമാവധി 60 വ്യാപാരികൾക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിഞ്ഞിരുന്നത്. രണ്ട് സംസ്ഥാനത്തും ഒരേസമയം ലേലം നടക്കുന്നതോടെ കൂടുതൽ വ്യാപാരികൾക്ക് ലേലത്തിൽ പങ്കെടുക്കാം. ഇത് വില കൂടുതൽ ഉയരാൻ സഹായിക്കുമെന്നാണ് സ്പൈസസ് ബോർഡിെൻറ കണക്കുകൂട്ടൽ.
തിങ്കളാഴ്ച രാവിലെ 10.15 ന്പുറ്റടി സ്പൈസസ് പാർക്കിൽ ഇതിെൻറ ഉദ്ഘാടനം നടക്കും. ഡീൻ കുര്യക്കോസ് എം.പി ആദ്യലേലം ഉദ്ഘാടനം ചെയ്യും. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ യോഗത്തിൽ അധ്യഷതവഹിക്കും.
കോവിഡ് രോഗബാധയെ തുടർന്ന് പുറ്റടിയിലെ ഏലക്ക ഓൺലൈൻ ലേലം മുടങ്ങുകയും പകരം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച് സ്വകാര്യ ഓൺലൈൻ ലേലം തുടങ്ങിയത് കേരളത്തിലെ ഏല കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. കോവിഡ് രൂക്ഷതക്കിടെ വ്യാപാരികൾക്ക് ഇരു സംസ്ഥാനങ്ങളിലേക്കും സുഗമമായ യാത്ര തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ ഏലക്ക ലേലത്തിെൻറ കുത്തകയായിരുന്ന പുറ്റടി സ്പൈസസ് പാർക്കിലെ ഓൺലൈൻ ലേലം മുടങ്ങുകയായിരുന്നു. അവസരം മുതലെടുത്ത ഉത്തരേന്ത്യൻ വ്യാപാരികളും ഏജൻറുമാരും ചേർന്ന് ഏലത്തിെൻറ വില ഇടിക്കുകയും ചെയ്തു. ഇതേ തുടർന്ന് കിലോഗ്രാമിന് ശരാശരി 3000 രൂപ വരെ വിലയുണ്ടായിരുന്ന ഏലത്തിന്റെ വില 1000 രൂപയിലേക്ക് ഇടിഞ്ഞു. തുടർന്നാണ് സ്പൈസസ് ബോർഡ് പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.