കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലും ഇനി ചെറുതേൻ വിളയും. കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കരിമ്പ ചെറുതേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി.
ഔഷധ മൂല്യമുള്ള ചെറുതേൻ ഉൽപാദിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കരിമ്പയിലേത്. വിളകളുടെ ഉൽപാദന വർധനവിനും ഇതുസഹായകരമാവും. പുരയിടങ്ങളെ സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യോൽപാദന കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം 50 വനിതകൾക്ക് രണ്ട് ചെറുതേനീച്ചകളെ കോളനികൾ വീതം സൗജന്യ നിരക്കിൽ വിതരണം ചെയ്തു. ഇവർക്ക് പ്രായോഗിക പരിശീലനവും നൽകി.
ചെറുതേനീച്ച കർഷകരുടെ കൂട്ടായ്മ രൂപവത്കരിച്ച് ശുദ്ധമായ ചെറുതേൻ ഉൽപാദിപ്പിച്ച് ഇക്കോ ഷോപ്പ് വഴി വിതരണം ചെയ്യും. പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. സിജു കുര്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. സാജിദലി പദ്ധതി വിശദീകരിച്ചു. തച്ചമ്പാറ മധുരിമ ചെറുതേനീച്ച കർഷക സമിതി സെക്രട്ടറി ജിജിമോൻ ക്ലാസെടുത്തു. മാതൃക കർഷകൻ റോയിച്ചൻ വാലിക്കോട്, പ്രിൻസി, കൃഷി അസി. വി.എസ്. മഹേഷ്, ഹേമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.