ആ​റ​ളം ഫാം ​ഞാ​റ്റു​വേ​ല​ച്ച​ന്ത​ക്ക് ഇ​രി​ട്ടി​യി​ൽ ഒ​രു​ക്കി​യ അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള തെ​ങ്ങു​ക​ൾ

ആറളം ഫാം ഞാറ്റുവേലച്ചന്തക്ക് തുടക്കം

ഇരിട്ടി: കർഷകർക്ക് ആവശ്യമുള്ള വിത്തുമുതൽ വിപണി വരെ എല്ലാം ഒരു കുടക്കീഴിലൊരുക്കി ആറളം ഫാമിന്റെ തണൽ മിനി സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചുള്ള ഞാറ്റുവേല ചന്തക്ക് ഇരിട്ടിയിൽ തുടക്കമായി. കേരളത്തിന്റെ കാർഷിക മേഖലക്ക് വരദാനമായ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചാണ് ആറളം ഫാമിന്റെ നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക്‌ ഓഫിസിനു സമീപമുള്ള തണൽ മിനി സൂപ്പർ മാർക്കറ്റിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചത്.

ആറളം ഫാമിൽ ലഭ്യമായ അത്യുല്പാദന ശേഷിയുള്ള വിവിധയിനം നടീൽ വസ്തുക്കൾ, ഉദ്യാന സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ, ഹാങ്ങിങ് പ്ലാന്റുകൾ, ആറളം ഫാമിന്റെയും മറ്റു പൊതുമേഖല സ്ഥാപനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങൾ, അടുക്കളത്തോട്ടം നിർമിക്കുന്നതിനുള്ള വിവിധ ഉൽപാദനോപാധികളും ചെറു യന്ത്രങ്ങളും ഈ സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്. അത്യുൽപാദന ശേഷിയുള്ള വിവിധയിനം ജാതി ഗ്രാഫ്റ്റുകൾ, കമുക്, തെങ്ങ് എന്നിവയുടെ വിവിധയിനം തൈകൾ, സ്വദേശിയും വിദേശ ഇനത്തിൽ പെട്ടതുമായ ഫലവൃക്ഷങ്ങളും സ്റ്റാളിൽ ലഭിക്കും. ഇതോടെ ഭീമമായ സംഖ്യ മുടക്കി മലയോര മേഖലയിൽനിന്നും കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിനായി ആറളം ഫാമിൽ എത്തിച്ചേരേണ്ട കർഷകർക്ക് ഇരിട്ടിയിൽ ഒരുക്കിയ ഞാറ്റുവേലച്ചന്ത വൻ ആശ്വാസമായി.

Tags:    
News Summary - Start of Aralam Farm Seedling Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.